തിരുവനന്തപുരം റെയിൽവേ ഡിവിഷൻ
ദക്ഷിണ റെയിൽവേയുടെ ആറ് ഭരണനിർവ്വഹണ വിഭാഗങ്ങളിലൊന്നാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ (Thiruvananthapuram railway division (TVC)). പാലക്കാട് റെയിൽവേ ഡിവിഷൻ കഴിഞ്ഞാൽ കേരളം ആസ്ഥാനമായുള്ള രണ്ടാമത്തെ റെയിൽവേ ഡിവിഷനാണിത്. ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന ഈ റെയിൽവേ ഡിവിഷനു കീഴിൽ 625 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടിപ്പാതയും 108 റെയിൽവേ സ്റ്റേഷനുകളും ഉൾപ്പെടുന്നു. തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃശ്ശൂർ, ആലുവ, കൊല്ലം, കോട്ടയം, ചെങ്ങന്നൂർ, നാഗർകോവിൽ, ആലപ്പുഴ, കായംകുളം, കന്യാകുമാരി, കൊച്ചുവേളി എന്നിവയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ. ചരിത്രം1979 ഒക്ടോബർ 2-ന് ഇന്ത്യയിലെ 53-ആമത് ഡിവിഷനായി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ രൂപീകൃതമായി.[1] പാലക്കാട് റെയിൽവേ ഡിവിഷന്റെയും മധുര റെയിൽവേ ഡിവിഷന്റെയും ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഡിവിഷൻ രൂപീകരിച്ചത്. തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ രൂപീകരണത്തിനു ശേഷം നിലവിൽ വന്ന ബെംഗളൂരു റെയിൽവേ ഡിവിഷനും ദക്ഷിണ റെയിൽവേക്കു കീഴിലാണ് പ്രവർത്തിക്കുന്നത്. സമയരേഖ
പാത![]() ![]() 625 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയുടെയും 893 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്ക് പാതയുടെയും നിയന്ത്രണം കൈകാര്യം ചെയ്യുന്ന തിരുവനന്തപുരം റെയിൽവെ ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷനുകളിലൊന്നാണ്. പണ്ടുകാലത്ത് തിരുവിതാംകൂർ - കൊച്ചി നാട്ടുരാജ്യങ്ങളുടെ ഭാഗമായിരുന്ന കേരളത്തിന്റെ തെക്കൻ ഭാഗവും തമിഴ് നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലെ ചില പ്രദേശങ്ങളുമാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുന്നത്. ഭാരതപ്പുഴ പാലം കഴിഞ്ഞു വരുന്ന വള്ളത്തോൾ നഗർ ആണ് തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ അധികാരപരിധിയിൽ വരുന്ന ആദ്യത്തെ റെയിൽവേ സ്റ്റേഷൻ. അവിടെ നിന്ന് ദക്ഷിണഭാഗത്തേക്കു നീളുന്ന പ്രധാന റെയിൽപ്പാത തിരുവനന്തപുരവും കടന്ന് തമിഴ് നാട്ടിലെ തിരുനെൽവേലിയിൽ അവസാനിക്കുന്നു. തിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള തീവണ്ടിപ്പാതയിലൂടെ ദിവസവും 1.65 ലക്ഷം യാത്രക്കാർ കടന്നുപോകുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.[2] തിരുവനന്തപുരം-നാഗർകോവിൽ ഭാഗം
നാഗർകോവിൽ - തിരുനെൽവേലി സെക്ഷൻ
നാഗർകോവിൽ - കന്യാകുമാരി ഭാഗം
റെയിൽവേ സ്റ്റേഷനുകളുടെയും പട്ടണങ്ങളുടെയും പട്ടികതിരുവനന്തപുരം റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളുടെ പട്ടിക ചുവടെ നൽകിയിരിക്കുന്നു.[3][4]
Stations closed for Passengers - Cochin Harbor Terminus (CHTS), Old Ernakulam Goods Terminal (ERG), Mattanchery Halt. മെമ്മു/സബേർബൻ തീവണ്ടികൾ![]() കേരളത്തിലെ ഏറ്റവും വലിയ മെമ്മു ഷെഡ് കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം സ്ഥിതിചെയ്യുന്നു.[5] അവലംബം
പുറം കണ്ണികൾTrivandrum railway division എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia