തിരുവല്ലാ ചേപ്പേടുകൾ

തിരുവല്ലാ ചേപ്പേടുകൾ

ഏ.ഡി. ഒമ്പതാം നൂറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രത്തിനു ദാനം നൽകപ്പെട്ട ഭൂസ്വത്തിന്റെ വിവരങ്ങളും അവയുടെ വിനിയോഗം സംബന്ധിച്ച വ്യവസ്ഥകളും രേഖപ്പെടുത്തിയ ചെപ്പേടുകൾ ആണ് തിരുവല്ലാ ചേപ്പേടുകൾ. ഈ ചെമ്പോലക്കൂട്ടം 12-14 നൂറ്റാണ്ടുകൾക്കിടയിലാണ് രചിക്കപ്പെട്ടത്. ലിപി വടിവിൽ നിന്നും 1150-1200 കാലത്ത് പകർത്തിയതെന്നു കരുതാമെന്ന് ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ അഭിപ്രായപ്പെടുന്നു. പതിനെട്ട് ഇഞ്ച് നീളവും മുന്നേമുക്കാൽ ഇഞ്ച് വീതിയുമുള്ള ഇതിലെ ഭാഷ പ്രാചീനമലയാളവും ലിപി വട്ടെഴുത്തുമാണെന്ന് ഇതെപ്പറ്റി ഗവേഷണം നടത്തിയിട്ടുള്ള തിരുവല്ല പി. ഉണ്ണിക്കൃഷ്ണൻ നായർ രേഖപ്പെടുത്തിയിട്ടുണ്ട്.

ചെപ്പേടുകളുടെ എണ്ണം

ശേഖരത്തിൽ നാൽപത്തിമൂന്ന് പ്ലേറ്റുകൾ ആണുള്ളത്. പ്ലേറ്റിന്റെ ഇരുവശത്തും എഴുത്ത് ഉണ്ട്. അര ഡസനിലധികം പ്ലേറ്റുകൾ കാണാതായിട്ടുമൂണ്ട്. ചെമ്പ് ഫലകങ്ങളുടെ ഉള്ളടക്കം വ്യത്യസ്ത കാലഘട്ടങ്ങളിലാണ് എഴുതിയത് എന്നു കാണാം. പ്ലേറ്റുകൾ ശേഖരിക്കുകയും പുനഃക്രമീകരിക്കുകയും അവസാന തീയതിയിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. മധ്യകാല ക്ഷേത്ര ആചാരങ്ങൾ, ദേവതകൾ, ഉത്സവങ്ങൾ, ജാതികൾ, തൊഴിലുകൾ, വ്യക്തിപരമായ പേരുകൾ, പ്ലോട്ട് നാമങ്ങൾ, വിലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണു പ്ലേറ്റുകളിൽ കാണുന്നത്. രണ്ട് മുതൽ നാല്പത്തിനാല് വരെ ഏടുകൾ ഇപ്പോൾ തിരുവനന്തപുരം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിൽ 1, 4, 6, 7, 16, 32, 34, 41 എന്നീ ഏടുകൾ ലഭ്യമല്ല. കേണൽ മൺറോയുടെ ഭരണകാലത്ത് (1811-14) പ്രധാന ക്ഷേത്രങ്ങൾ സർക്കാരിലേക്ക് എടുത്തതുമുതലായിരിക്കണം ചെപ്പേടുകൾ സർക്കാർ ഏറ്റെടുത്ത് തിരുവനന്തപുരം ട്രഷറിയിൽ സൂക്ഷിച്ചത്. പിന്നീടവ മ്യൂസിയത്തിലേക്കു മാറ്റുകയായിരുന്നു.

ചരിത്രം

പത്തില്ലത്തിൽ പോറ്റിമാരുടെ അധീനതയിൽ കഴിഞ്ഞിരുന്ന തിരുവല്ലാ ക്ഷേത്രത്തിലേയ്ക്ക് ബ്രാഹ്മണരെ ഊട്ടുന്നതിനു മാത്രമായി ഒരു ലക്ഷം പറ നെല്ല് വിളയുന്ന ഭൂമി ക്ഷേത്രത്തിനു ദാനം ലഭിച്ചിരുന്നതായി ഇതിൽക്കാണാം. ഇരുപതിനായിരം പറ നെല്ലുവിളയുന്ന ഭൂമി നൈവേദ്യങ്ങൾക്കായി മാറ്റിവെച്ചിരുന്നതായും പൂജകൾക്കായി പ്രതിദിനം ഒമ്പതുപറ അരിയും നാലുനാഴി നെയ്യും ചിലവഴിച്ചിരുന്നതായും ഇതേ രേഖയിൽ കൊടുത്തിട്ടുണ്ട്. ഉത്സവങ്ങൾ, മറ്റു വിശേഷദിവസങ്ങൾ എന്നിവ ആഘോഷിയ്ക്കുന്നതിനും 'ശാല'കളുടെ (വിദ്യാഭ്യാസ സ്ഥാപനം) നടത്തിപ്പിനും വെവ്വേറെ ഭൂമി ദാനമായി ക്ഷേത്രത്തിനു ലഭിച്ചിരുന്നു. ചിലേടത്ത് ആതുരശാലയും പ്രവർത്തിച്ചിരുന്നു. തിരുവല്ലാ ക്ഷേത്രത്തിന്റെ കീഴിലുള്ള മൊത്തം ഭൂമിയിൽ നിന്ന് പ്രതിവർഷം മൂന്ന് ലക്ഷം പറ നെല്ല് വരുമാനമായി ലഭിച്ചിരുന്നുവെന്ന് ഒരു പഠനത്തിൽ കാണുന്നു. തിരുവല്ലാസങ്കേതത്തിനു മാത്രമായി (വാഴപ്പള്ളി, നിരണം, മാന്നാർ എന്നീ ഉപഗ്രാമങ്ങൾ കൂടാതെ) മുപ്പത് ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഭൂസ്വത്തുണ്ടായിരുന്നതായി പ്രൊഫ. എം.ജി.എസ്. നാരായണൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പെരിയാറിനും കൊല്ലത്തിനുമിടയിലുള്ള ഭൂമിയുടെ നല്ലൊരു ഭാഗം കിടങ്ങൂർ, ഏറ്റുമാനൂർ, നിർമണ്ണ, വെണ്മണി, ആറന്മുള, ചെങ്ങന്നൂർ, തിരുവല്ലാ എന്നീ ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.

ചെപ്പേടിലെ വിവരങ്ങൾ

ക്ഷേത്രത്തിന് ഭൂമിയിൽനിന്നുള്ള ഒരു വരുമാനമാർഗ്ഗമായിരുന്നു 'രക്ഷാഭോഗ'മെന്ന സംരക്ഷണ നികുതി. ഭൂമിയിൽനിന്ന് രാജാക്കന്മാർക്ക് കൊടുക്കേണ്ട നികുതിയായിരുന്നു രക്ഷാഭോഗം.തിരുവല്ലാ ക്ഷേത്രത്തിലേയ്ക്ക് കുടവൂർ ഗ്രാമം ദാനം നൽകിയിട്ടുള്ളത് കാരാണ്മ അവകാശങ്ങളും പതിനെട്ട് വ്യത്യസ്ത നികുതികളും ഒരു അങ്ങാടിയും ഉൾപ്പെടെയാണെന്ന് തിരുവല്ലാചെപ്പേടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ സംരക്ഷണത്തിനായി തിരുവല്ലാക്ഷേത്രത്തിന് പതിനെട്ടു കഴഞ്ച് സ്വർണ്ണമോ അല്ലെങ്കിൽ 360 പറ നെല്ലോ വെമ്പൊലനാട്ടിലെ നാടുവാഴിയിൽ നിന്ന് രക്ഷാഭോഗ മായി വസൂലാക്കാമായിരുന്നു. വിളക്കുമാടം പണിയുന്നതിനും ക്ഷേത്രത്തിലേയ്ക്ക് എണ്ണ വാങ്ങുന്നതിനും രക്ഷാഭോഗം ചുമത്തിയിരുന്നതായി പ്രമാണങ്ങളിൽ കാണാം. ഇതു കൂടാതെ ക്ഷേത്രഭൂമി പാട്ടത്തിനെടുത്തിരുന്ന കാരാളന്മാരും അവരുടെ വിഹിതം നെല്ല്, നെയ്യ്, എണ്ണ എന്നിവയും മറ്റു അവശ്യ വസ്തുക്കളും ക്ഷേത്രത്തിലേക്ക് നൽകിയിരുന്നു. സാധാരണയായി കാരാളർ ക്ഷേത്രത്തിനു നൽകേണ്ട വിഹിതം മൊത്തം ഉൽപ്പാദനത്തിന്റെ 1/3 അല്ലെങ്കിൽ 1/5 ഭാഗ മായിരുന്നു എന്ന് തിരുവല്ലാചെപ്പേടിൽ നിന്ന് മനസ്സിലാക്കാം.

ചില സന്ദര്ഭങ്ങളില് ക്ഷേത്രത്തിലേയ്ക്കുള്ള ഭൂനികുതി സ്വര്ണ്ണമായി വാങ്ങിയിരുന്നുവെന്ന് തിരുവല്ലാചെപ്പേടില് നിന്ന് മനസ്സിലാക്കാം. ന്ഭൂവുടമകള്ക്കു പുറമെ ദേവദാസികള്ക്കും സ്വര്ണ്ണം കടം നല്കിയിരുന്നതായി തിരുവല്ലാ ചെപ്പേടുകളില് കാണാം.

ഓണാഘോഷത്തെക്കുറിച്ചുള്ള വിശദമായ പ്രതിപാദ്യം തിരുവല്ലാ ചെപ്പേടുകളില് കാണാം. തിരുവല്ലാ ക്ഷേത്രത്തിലെ ഓണാഘോഷത്തിനായി ദാനംചെയîപ്പെട്ട ഭൂസ്വത്തിന്റെ മേല്നോട്ടത്തിനായി ഒരു ട്രസ്റ്റ് ഉണ്ടായിരുന്നതായി രാജന് ഗുരുക്കള് പറയുന്നുണ്ട്.53 ആതുരശാലകളിലെ അന്തേവാസികള്ക്ക് ഓണത്തിന് ഊട്ട് ഏര്പ്പെടുത്തിയിരുന്നതായി തിരുവല്ലാചെപ്പേടുകളില് രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രജീവനക്കാര്ക്ക് ഓണത്തിന് പ്രത്യേക വേതനം നല്കിയിരുന്നതായി തിരുവല്ലാചെപ്പേടുകളില് കാണുന്നുണ്ട്.

പല ജോലികളിലും ഏര്പ്പെട്ടിരുന്ന വിഭാഗങ്ങളെക്കുറിച്ച് ചെപ്പേടുകളില് പ്രതിപാദ്യമുണ്ട്. തിരുവല്ലാ ചെപ്പേടുകളില് 'ചാവേര്വിരുത്തി', 'പണിച്ചവിരുത്തി', 'കാവല്വിരുത്തി' എന്നിവയെക്കുറിച്ച് പ്രതിപാദ്യമുണ്ട്. ഇത്തരം പ്രവൃത്തികളില് ഏര്പ്പെട്ടിരുന്നവര് എത്രമാത്രം സ്വതന്ത്രരായിരുന്നുവെന്ന് വ്യക്തമല്ല. ഇതില് നേരിട്ട് ഭൂമിയില് അദ്ധ്വാനിച്ചിരുന്നവവര്ക്ക്- ആള്, ആളടിയാര്, അടിയാര്, [പുനൈവര്] (പുലയ), ചെറുമര് എന്നിങ്ങനെ വിവിധ പേരുകളില് പ്രതിപാദിയ്ക്കപ്പെട്ടിട്ടുള്ള അടിസ്ഥാനതൊഴിലുകളില് ഏര്പ്പെട്ടിരുന്നവര്ക്ക് യാതൊരു സ്വാതന്ത്യവുമുണ്ടായിരുന്നില്ല. ഭൂമിയ്ക്കുമേല് യാതൊരവകാശവുമില്ലാതിരുന്ന ഇവരെ ഭൂമിയ്ക്കൊപ്പം കൈമാറിയിരുന്നത്. ഇത്തരം നിരവധി സംഭവങ്ങള് തിരുവല്ലാചെപ്പേടുകളില്നിന്നും ഉദാഹരിയ്ക്കാന് കഴിയും.

തിരുവല്ലാചെപ്പേടുകളില് കൂത്ത് നടത്തുന്നതിനായി 75 പറ നെല്ല് വിളയുന്ന ഭൂമി ക്ഷേത്രത്തിലേക്ക് ദാനം ചെയ്തതായി കാണുന്നു.

ഭരണകൂടത്തെ സാധൂകരിയ്ക്കുന്നതിനൊപ്പം തന്നെ ക്ഷേത്രങ്ങള് അതിന്റെ പങ്കാളിയാകുകയും ചെയ്തിരുന്നു.. ഭരണകൂടത്തിന്റെ പ്രവര്ത്തനങ്ങള് ക്ഷേത്രങ്ങള്ക്ക് നല്കപ്പെടു കയോ അഥവാ ക്ഷേത്രങ്ങള് കൈവശപ്പെടുത്തുകയോ ചെയ്തതിനുള്ള ഏറ്റവും ഉത്തമ ദൃഷ്ടാന്തം തിരുവല്ലാ ചേപ്പേടുകൾ തന്നേയാണ്. പതിനെട്ട് നികുതികളോടു കൂടി കുടവൂര് ഗ്രാമം വെമ്പൊലനാട്ടിലെ നാടുവാഴി തിരുവല്ലാ ക്ഷേത്രത്തിന് നല്കിയ കാര്യം മുന്പ് പ്രതിപാദിച്ചിട്ടുണ്ട്. പ്രസ്തുത നാടുവാഴിയില് നിന്ന് 360 പറ നെല്ല് ഭൂനികുതിയായി (രക്ഷാഭോഗം) ക്ഷേത്രസമിതിയുടെ മാനേജര്ക്ക് പിരിയ്ക്കാമെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാല് നാടുവാഴി കൊടുക്കുവാനുള്ള നികുതി മുഴുവനും തുല്യമായ തുകയ്ക്കുള്ള സ്വര്ണ്ണമായി (പതിനെട്ട് കഴഞ്ച്) നല്കണമെന്നും ഇതില് വ്യവസ്ഥയുണ്ട്. രാജാവിന്റെയോ ഏതെങ്കിലും സാമന്തന്റെയോ കോപത്തില്നിന്ന് പ്രസ്തുത ഗ്രാമത്തെ സംര്രക്ഷിയ്ക്കുന്നതിനുള്ള അധികാരവും ക്ഷേത്രത്തിനുണ്ടായിരുന്നു.

ഷേത്രത്തിലേയ്ക്ക് എണ്ണ നൽകാൻ ചുമതലയുള്ള ആൾക്കാർ അതിനു വീഴ്ച്ച വരുത്തുകയാണെങ്കിൽ 50 കഴഞ്ച് സ്വർണ്ണം പെരുമാൾക്കും, 25 കഴഞ്ച് ക്ഷേത്ര സഭയ്ക്കും (അസംബ്ലി) 10 കഴഞ്ച് നാടുവാഴിയ്ക്കും പിഴയൊടുക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. അധികാര ശ്രേണിയുടെ ഒരു ചിത്രവും - രാജാവ്, ക്ഷേത്രം, നാടുവാഴി എന്ന ക്രമത്തിൽ - ഇതുവെച്ച് നിർമ്മിയ്ക്കുവാൻ കഴിയും.

അവലംബം

  • ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ , തിരുവല്ലാ ചെപ്പേടുകൾ കിളിപ്പാട്ട് ജൂലൈ ൨൦൧൪.
  • ഇളംകുളം കുഞ്ഞൻ പിള്ള കേരളഭാഷയുടെ വികാസപരിണാമങ്ങൾ എസ.പി.സി.എസ് ൧൯൬൭
  • ഡോ. പുതുശ്ശേരി രാമചന്ദ്രൻ ,കേരള ചരിത്രത്തിന്റെ അടിസ്ഥാനരേഖകൾ ഭാഷാ ഇന്സ്ടിട്യൂട്ട് ൨൦൧൧
  • ഹുസ്സൂർ കച്ചേരി ശാസനം Reprint March 1992 (TAS VOl 2 Part 3)
  • TAS, vol. II, part III, Government of Kerala, 1992, pp. 131-207.
  • Rajan Gurukkal, The Kerala Temple and the Early Medieval Agrarian System, Vallathol Vidhyapeetham, 1992, p. 32.
  • M.G.S. Narayanan, Perumals of Kerala, Calicut, 1996, p. 144.
  • സ്കറിയ സക്കറിയ, കേരളോൽപ്പത്തിയും മറ്റും, 1843-നും 1904-നുമിടയിൽ ഡോ. ഹെർമ്മൻ ഗുണ്ടർട്ട് പ്രസിദ്ധീകരിച്ച എട്ട് കൃതികൾ, ഡി.സി. ബുക്സ്, കോട്ടയം, 1992, പു. 179.
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya