തുമ്പമൺ തോമസ്
ഒരു മലയാള സാഹിത്യകാരനായിരുന്നു തുമ്പമൺ തോമസ് (23 ജനുവരി 1945 - 17 ജൂലൈ 2014). കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ-ഇൻചാർജ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജീവിതരേഖ1945 ജനുവരി 23-ന് പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കരയിൽ ജോസഫ് മാത്യുവിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. പത്തനംതിട്ട കാതലിക്കേറ്റ് കോളജ്, പന്തളം എൻ.എസ്.എസ്. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തി. കുറച്ചുകാലം കേരളധ്വനി, മലയാള മനോരമ പത്രങ്ങളിലും സാഹിത്യലോകം മാസികയിലും എഡിറ്ററായി പ്രവർത്തിച്ചിരുന്നു. 2012-ലെ പ്രൊഫഷണൽ നാടക മത്സരത്തിൽ പാപവിചാരം സി.ജെ.യുടെ നാടകങ്ങളിൽ എന്ന ഗ്രന്ഥത്തിനു മികച്ച നാടക ഗ്രന്ഥത്തിനുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു.[1] തോമസ് തിരുവല്ല മാർ തോമാ കോളജിൽ 33 വർഷത്തോളം അധ്യാപകനായിരുന്നു. സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പിന്റെ ഉപദേശക സമിതി ചെയർമാൻ എന്ന പദവിയും ഇദ്ദേഹം നിർവഹിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, നാഷണൽ ബുക്ക് ട്രസ്റ്റ് എന്നിവയിൽ അംഗമായിരുന്നു. കോഴിക്കോട് സർവകലാശാലയിൽ നിന്നും സി.ജെ. തോമസിന്റെ നാടകങ്ങളിലെ പാപസങ്കല്പം എന്ന പ്രബന്ധത്തിന് പിഎച്ച്.ഡി. ലഭിച്ചു. ഹൃദയ ശ്വാസകോശ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് 2014 ജൂലൈ 18ന് മരണമടഞ്ഞു. പ്രധാന കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia