തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക
കേരളത്തിൽ പ്രചാരമാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക. കേരള വെറ്ററിനറി സർവ്വകലാശാലയിലെ അദ്ധ്യാപകനായ ഡോ. ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിലാണ് ഈ എയ്റോബിക്ക് കമ്പോസ്റ്റിങ്ങ് മാതൃക പരീക്ഷണനിരീക്ഷണങ്ങൾ നടത്തി വികസിപ്പിച്ചതു്. ഡോ.ടി.എം തോമസ്സ് ഐസക്കിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ നഗരത്തിൽ നടപ്പിൽ വരുത്തിയ മാലിന്യസംസ്കരണപദ്ധതിയിലും തൃശ്ശൂരിലെ ഏതാനും ഫ്ലാറ്റുകളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുവരുന്നു. കർണാടകം, തമിഴ്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും നേപ്പാളിലും ഈ മാതൃക ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ടു്. (കേരളാ വെറ്ററനറി സർവകലാശാലാ വാർഷിക ഗവേഷണ റിപ്പോട്ട് 2014-2015 പേജുകൾ.79 മുതൽ 80 വരെ) പ്രവർത്തനരീതിവായുനിർഗമനത്തിന്റെയും ചാണകത്തിലെ സൂക്ഷമജീവികളുടേയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ച് വളമാക്കാനുതകുന്ന കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി. ഹരിത വാതകങ്ങൾ ഏറ്റവും കുറവ് ബഹിർഗമിപ്പിക്കുന്നു. ഉയരുന്ന താപനില രോഗകാരികളായ സൂക്ഷ്മ ജീവികളെയും പരാദങ്ങളേയും നശിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദം. ![]() തുമ്പൂർമൊഴി മാതൃകയുടെ ഗുണദോഷങ്ങൾ
തുമ്പൂർമുഴി മോഡൽ നിർമ്മാണവും സ്ഥാപനവും![]() അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കൽ; വായു കടക്കാവുന്ന ചുറ്റും മതിലോടെ 4x4x4 അടി വ്യാപ്തമുള്ള ഉയർന്ന ടാങ്ക് നിർമ്മിക്കുക; ടാങ്കിന്റെ അടി ഭാഗം സിമന്റോ ,ഫെറോസിമന്റൊ ഉപയോഗിച്ച് ചെയ്യാം. എലികളെ പോലുള്ള ക്ഷുദ്രജീവികളെ തടയാൻ പുറം അരികുകൾ നെറ്റ് വെച്ച് മറയ്ക്കാം.; വിവിധ അടുക്കുകളായി ജൈവവസ്തുക്കൾ ഇതിൽ നിക്ഷേപിക്കുക.;40 മുതൽ 90 ദിവസത്തിനകം വളമായി മാറുന്നു.; 70 ഡിഗ്രി സെത്ഷ്യസ് ഉള്ളിലെ താപനില.[1] യൂ എൻ ഡീ പീ കാലാവസ്താ നിയന്ത്രണ ഗ്രൂപ്പ് അവരുടെ 4 ഗ്രാമീണ മാലിന്യസംസ്കരണ മാതൃകയിൽ തുമ്പൂർമുഴി കമ്പോസ്റ്റ് രീതിയേ ഉൾക്കൊള്ളിച്ചിട്ടൂണ്ട് അവലംബം
|
Portal di Ensiklopedia Dunia