തുരുമ്പൻ പൂച്ച
വളർത്തുപൂച്ചയുടെ പകുതിയോ മൂന്നിലൊന്നോ മാത്രം വലിപ്പമുള്ളതും ലോകത്തിലെ ഏറ്റവും ചെറിയതുമായ പൂച്ചയാണ് തുരുമ്പൻ പൂച്ച[3] (ശാസ്ത്രീയനാമം:Prionailurus rubiginosus). ഇത് നിബിഡവനങ്ങളിൽ കഴിയുന്ന ജീവിയല്ല, എങ്കിലും നാട്ടിപുറങ്ങളിൽ അപൂർവമായേ ഇവയെ കാണാറുള്ളു.[4][2] പെരുമാറ്റംനീണ്ട മഴക്കു ശേഷം ഇര തേടി പുറത്തുവരുന്ന സമയത്ത് ഇവയെ കാണാം. മനുഷ്യരോട് അകൽച്ചയില്ലാത്ത ഇവ, പുരപ്പുറത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചതുപോലുള്ള ധാരാളം സംഭവങ്ങളുണ്ട്. ശാരീരിക പ്രത്യേകതകൾശരീരത്തിന്റെ മൊത്തം നീളം 35 സെ.മീ. മുതൽ 48 സെ.മീ. വരെ മാത്രമുള്ള ഇവയ്ക്ക് ഒന്നുമുതൽ 1.16 കിലോഗ്രാം തൂക്കമേ ഉണ്ടാകാറുള്ളു. മഞ്ഞകലർന്ന തവിട്ടു നിറമുള്ള തവിട്ടു രോമക്കുപ്പായവും അതിന്റെ പുറത്ത് നേർവരകളിലായി തുരുമ്പിന്റെ നിറമുള്ള തവിട്ടുപുള്ളികളുമുണ്ട്. നെറ്റിയുടെ നെടുകെ കറുപ്പ് അതിരുകളുള്ള വെളുത്തവരകളുള്ള ഇവയുടെ കണ്ണിനു ചുറ്റുമായും, ചുണ്ടുകളിലും, താടിയിലും,ശരീരത്തിന്റെ അടിവശത്തും വെളുത്ത രോമങ്ങളുണ്ട്. നാട്ടുപൂച്ചകളുമായി വളരെ സാമ്യം ഉണ്ടായിരിക്കും. ആവാസംപാറക്കെട്ടുള്ള പ്രദേശം, കുറ്റിക്കാട്, വരണ്ട തുറസ്സായ കാടുകൾ, മനുഷ്യവാസകേന്ദ്രങ്ങൾ തുടങ്ങിയ ആവാസവ്യവസ്ഥകളിൽ പൊതുവേ കാണപ്പെടുന്നു. കന്യാകുമാരിക്ക് സമീപമുള്ള മുണ്ടൻതുറൈ കടുവാസംരക്ഷിത പ്രദേശത്ത് ധാരാളമായി കാണാവുന്നതാണ്. ഇന്ത്യൻ ഉപഭൂഖണ്ഡം, ശ്രീലങ്ക എന്നിവിടങ്ങളിലെ തദ്ദേശീയ ജീവിയാണ്. നിലനില്പിനുള്ള ഭീഷണിഅടുത്ത് തന്നെ വംശനാശഭീഷണി നേരിട്ടേക്കാവുന്ന, എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന ജീവികളിലാണ് തുരുമ്പൻ പൂച്ചകളെ ഐ.യു.സി.എൻ. ഉൾപ്പെടുത്തിയിരിക്കുന്നത്[2]. വർഗ്ഗസങ്കരണം (Hybridization), റോഡപകടങ്ങൾ, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയ കാര്യങ്ങൾ ഈ കുഞ്ഞൻ പൂച്ചകൾക്ക് ഭീഷണിയാകുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾPrionailurus rubiginosus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Prionailurus rubiginosus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia