തുറന്ന കൈ സ്മാരകം
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിൽ സ്ഥിതിചെയ്യുന്ന ഒരു പ്രതീകാത്മക സമുച്ചയമാണ് തുറന്ന കൈ സ്മാരകം (Open Hand Monument). വാസ്തുശില്പിയായ ലെ കൂർബസിയേ രൂപകല്പനചെയ്തത ഈ സ്മാരകം ചണ്ഡീഗഢ് സർക്കാരിന്റെ ഔദ്യോഗികമുദ്രയായി കണക്കാക്കുന്നു. "മാനവരാശിയുടെ ഐക്യത്തിന്റേയും, സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പരസ്പര സഹകരണത്തിന്റേയും പ്രതീകമാണിത്".[1] ലെ കൂർബസിയേ പണികഴിപ്പിച്ച നിരവധി തുറന്ന കൈ ശിൽപങ്ങളുടെ ഏറ്റവും നല്ല ഉദാഹരണമാണ് ചണ്ഡീഗഢിലെ ഈ സ്മാരകം.[2] കാറ്റിന്റെ ദിശക്കനുസരിച്ച് കറങ്ങുന്ന 46 അടി (14 metres) ഉയരമുള്ള ലോഹനിർമിതമായ മുകൾ ഭാഗമുൾപ്പെടെ ആകെ 85 അടി (26 metres) ഉയരമുള്ള ഈ സ്മാരകത്തിന് 50 ടണ്ണോളം ഭാരവുമുണ്ട്. [1][3][4] പ്രതീകാത്മകതമാനവരാശിയുടെ ഐക്യത്തിന്റേയും, സമാധാനത്തിനും സമൃദ്ധിയ്ക്കും വേണ്ടിയുള്ള പരസ്പര സഹകരണത്തിന്റേയും പ്രതീകമാണിത്". ലെ കൂർബസിയേയുടെ ഒട്ടുമിക്ക ശിൽനിർമിതികളിലും ഈ ആശയങ്ങൾതന്നെയാണ് പ്രതിഫലിക്കുന്നത്.
ഹിമാലയൻ പർവ്വതനിരകളിലെ സിവാലിക് മലനിരകൾ പശ്ചാത്തലമാക്കികൊണ്ട് ചണ്ഡീഗഢിലെ കാപ്പിറ്റൽ കോംപ്ലക്സിൽ സെക്ടർ-1 ലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്. [4][5] ചണ്ഡീഗഢിലെ തുറന്ന കൈ സ്മാരകം സ്ഥിതിചെയ്യുന്നിടത്തേക്ക് റോഡ്, റെയിൽ, വായു ഗതാഗത സൗകര്യങ്ങൾ ലഭ്യമാണ്. ദേശീയപാത 21 (Chandigarh – Manali), ദേശീയപാത 22 (Ambala – Kalka- Shimla – Khab, Kinnaur)ഈ പ്രദേശത്തുകൂടെയാണ് കടന്നു പോകുന്നത്. സവിശേഷതകൾകാറ്റിന്റെ ദിശക്കനുസരിച്ച് കറങ്ങുന്ന 46 അടി (14 metres) ഉയരമുള്ള ലോഹനിർമിതമായ മുകൾ ഭാഗമുൾപ്പെടെ ആകെ 85 അടി (26 metres) ഉയരമുള്ള ഈ സ്മാരകത്തിന് 50 ടണ്ണോളം ഭാരവുമുണ്ട്. അവലംബം
ഗ്രന്ഥസൂചി
|
Portal di Ensiklopedia Dunia