തുഷാരഗിരി വെള്ളച്ചാട്ടം
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി എന്ന സ്ഥലത്തുള്ള ഒരു വെള്ളച്ചാട്ടമാണ് തുഷാരഗിരി വെള്ളച്ചാട്ടം. (11°28′21.24″N 76°3′13.43″E / 11.4725667°N 76.0537306°E) മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വെള്ളച്ചാട്ടത്തിന് ഏറ്റവും ശക്തിയുള്ളത് ഈ കാലയളവിലാണ്. വെള്ളം പലതട്ടുകളായി ഈ വെള്ളച്ചാട്ടത്തിൽ താഴേയ്ക്ക് വീഴുന്നു. 3 ഇടങ്ങളിൽ ആയി പല തരത്തിൽ ഉള്ള വെള്ളച്ചാട്ടങ്ങൾ ആണ് തുഷാരഗിരിക്ക് സ്വന്തമായി ഉള്ളത്. ഉത്ഭവംപശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന രണ്ട് അരുവികൾ ഇവിടെ കൂടിച്ചേർന്ന് ചാലിപ്പുഴ എന്ന നദി രൂപം കൊള്ളുന്നു. നദി മൂന്നായി പിരിഞ്ഞ് മൂന്ന് വെള്ളച്ചാട്ടങ്ങളായി ഒരു മഞ്ഞുപോലത്തെ ജലധാരയാവുന്നു. ഇതിൽ നിന്നാണ് തുഷാരഗിരി എന്ന പേരുവന്നത്. മൂന്നുവെള്ളച്ചാട്ടങ്ങളിൽ ഏറ്റവും ഉയരം കൂടിയത് തേൻപാറ വെള്ളച്ചാട്ടം ആണ്. 75 മീറ്റർ ആണ് ഇതിന്റെ പൊക്കം. തുഷാരഗിരി വനമേഖലയിൽ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വർഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഈ ചിത്രശലഭ വർഗ്ഗത്തിലെ പ്രധാന ഇനമാണ്.[1] റബ്ബർ, ജാതിക്ക, കുരുമുളക്, ഇഞ്ചി, മറ്റു പല സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ കൃഷിസ്ഥലമായ ഇവിടം സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമാണ്. സാഹസിക മലകയറ്റക്കാർ അതിരാവിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങി നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു. തുഷാരഗിരി പല പാറക്കെട്ടുകൾക്കും വെള്ളച്ചാട്ടങ്ങൾക്കും ഇടയിലൂടെ മലകയറുവാനും പാറ കയറുവാനും അനുയോജ്യമാണ്. ഇവിടെ അടുത്തായി രണ്ട് അണക്കെട്ടുകളും ഉണ്ട്. എത്തിച്ചേരാനുള്ള വഴി
ചിത്രശാല
അവലംബംThusharagiri Falls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia