തുർക്കിക് ഭാഷകൾ
തെക്കുകിഴക്കൻ യൂറോപ്പ്, മെഡിറ്ററേനിയൻ കടൽ മുതൽ സൈബീരിയ, പടിഞ്ഞാറൻ ചൈന വരെയുള്ള തുർക്കിക് ജനങ്ങൾ സംസാരിക്കുന്ന ചുരുങ്ങിയത് 35 ഓളം[1] ഭാഷകൾ അടങ്ങിയ ഒരു ഭാഷാ കുടുംബമാണ് തുർക്കിക് ഭാഷകൾ (Turkic languages) തുർക്കിക് ഭാഷകൾ ഉദ്ഭവിച്ചത് പടിഞ്ഞാറൻ ചൈനയിൽ നിന്നാണ്. അവിടെ നിന്ന് മംഗോളിയ വരെ വ്യാപിച്ചു. അവിടെ മധ്യ ഏഷ്യയിലേക്കും വിദൂരത്തുള്ള പടിഞ്ഞാറ് വരെ വികസിച്ചു.[2] 170 ദശലക്ഷം പേരാണ് തുർക്കിക് ഭാഷകൾ തങ്ങളുടെ തദ്ദേശീയ ഭാഷയായി ഉപയോഗിക്കുന്നത്. എന്നാൽ, തുർക്കിക് ഭാഷകൾ രണ്ടാം ഭാഷയായും പ്രാഥമിക ഭാഷയായും ഉപയോഗിച്ച് സംസാരിക്കുന്ന 200 ദശലക്ഷം ജനങ്ങളുണ്ട്.[3][4][5] തുർക്കിക് ഭാഷകളിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ തുർക്കിഷ് ഭാഷയാണ്. ഇത് പ്രധാനമായും സംസാരിക്കുന്നത് ഭൂമിശാസ്ത്രപരമായി ഏഷ്യ മൈനർ എന്നറിയപ്പെടുന്ന അനറ്റോലി, (ഏഷ്യൻ തുർക്കി എന്നും അറിയപ്പെടുന്നുണ്ട്.) ബൽക്കൻസ് ഉപദ്വീപ് എന്നിവിടങ്ങളിലാണ്. ഇവിടെ ജനസംഖ്യയുടെ 40 ശതമാനം ആളുകളും വിവിധ തുർക്കിക് ഭാഷകൾ സംസാരിക്കുന്നു.[2] തുർക്കിക് ഭാഷകളുടെ പ്രധാന സവിശേഷത, അവയുടെ സ്വരാക്ഷരങ്ങളുടെ യോജിപ്പ്, പദങ്ങളുടെ കൂടിച്ചേരൽ, കുറഞ്ഞ വ്യാകരണ നിയമങ്ങൾ എന്നിവയാണ്. [2] ഒഗൂസ് ഭാഷകളായ തുർക്കിഷ്, അസർബെയ്ജാനി, തുർക്കമെൻ, ഖശാഖി, ഗഗൗസ്, ബാൽകൻ ഗഗൗസ് തുർക്കിഷ്, ക്രിമിയൻ താതാർ സ്വാധീനമുള്ള ഒഗൂസ് എന്നിവയുമായി തുർക്കിക് ഭാഷകൾക്ക് പരസ്പര സാമ്യമുണ്ട്.[6] യുറാലിക് ഭാഷകൾ, യുറൽ അറ്റ്‌ലായിക് ഭാഷകൾ, മൻഗോളിക് ഭാഷകൾ എന്നിവയുമായും തുർക്കിക് ഭാഷകൾക്ക് സാമ്യതയുണ്ട്.[7][8][9][10] സവിശേഷതകൾസ്പഷ്ടമല്ലാത്ത സബ്ജക്ടിന് (കർത്താവ്) സ്വതന്ത്രമായ ഉപവാക്യ (ഇൻഡപെൻഡന്റ് ക്ലോസ്) അനുവദിക്കുന്ന നൾ സ്ജക്ട് ഭാഷയാണ് തുർക്കിക് ഭാഷകൾ. കൂടാതെ, സ്വരാക്ഷരങ്ങളുടെ യോജിപ്പ്, പദങ്ങളുടെ കൂടിച്ചേരൽ, കുറഞ്ഞ വ്യാകരണ നിയമങ്ങൾ എന്നെിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. സബ്ജക്ട് - ഒബ്ജക്ട് - വെർബ് എന്ന വാക്യഘടനയാണ് തുർക്കിക് ഭാഷകളുടേത്. ചരിത്രംതുർക്കിക് ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ ഭൂമിശാസ്ത്രമായി വിഭജനം പരമ്പരാഗതഭൂഖണ്ഡങ്ങളായ യൂറോപ്പ്, ഏഷ്യ എന്നിവ ഉൾക്കൊള്ളുന്ന ബൃഹത്ഭൂഖണ്ഡമായ യുറേഷ്യ വരെ മറികടന്ന് നോർത്ത് ഈസ്റ്റ് സൈബീരിയ, തുർക്കിയുടെ പടിഞ്ഞാറ് വരെ വ്യാപിച്ചിട്ടുണ്ട്. [11] ആദ്യകാല എഴുതപ്പെട്ട രേഖകൾതുർക്കിക് ഭാഷകളെ കുറിച്ചു പ്രാമണികമായ ആദ്യ രേഖകൾ കണ്ടെത്തിയത് എട്ടാം നൂറ്റാണ്ടിലാണ്. മധ്യകാല ഇന്നർ ഏഷ്യയിലെ തുർക്കി നാടോടി ജനതയുടെ ഏകോപന സമിതിയായിരുന്ന ഗോക്തുർക്‌സിന്റെ ഓർഖോൺ ലിഖിതങ്ങളിലാണ് തുർക്കിക് ഭാഷകളെ കുറിച്ചുള്ള ആദ്യ ലിഖിത വിവരങ്ങൾ ലഭ്യമായത്. മംഗോളിയയിലെ ഒർഖോൻ താഴ് വരയിൽ നിന്ന് 1889ലാണ് ഈ ലിഖിതങ്ങൾ കണ്ടെടുത്തത്. പതിനൊന്നാം നൂറ്റാണ്ടിലെ ബഹുഭാഷ പണ്ഡിതനായിരുന്ന മഹ്മൂദ് അൽ കശ്ഗരി എഴുതിയ ദിവാനു ലുഗതി തുർക്ക് എന്നപേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. തുർക്കിക് ഭാഷ കുടുംബത്തിലെ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യകാല വിവരങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഭൂമിശാസ്ത്രപരമായ വ്യാപനവും വികസനവുംതുർക്കിസ് വംശജരുടെ വ്യാപനം നടന്നത് മധ്യകാലഘട്ടത്തിന്റെ ആദ്യകാലങ്ങളിലാണ്. ആറാം നൂറ്റാണ്ട് മുതൽ 11- ാം നൂറ്റാണ്ട് വരെയാണ്. തുർക്കിക് ഭാഷകൾ വെറും ഏതാനും നൂറ്റാണ്ടോടെ മധ്യ ഏഷ്യ മുഴുവൻ വ്യാപിച്ചു. സൈബീരിയ മുതൽ മെഡിറ്ററേനിയൻ വരെ അത് പരന്നു. തുർക്കിക് ഭാഷകളിൽ വിവിധ സാങ്കേതിക ഭാഷകൾ കടന്നിട്ടുണ്ട്. പേർഷ്യൻ, ഹിന്ദുസ്ഥാനി, റഷ്യൻ, ചൈനീസ് ഒരു പരിധിവരെ അറബിക് ഭാഷകളിൽ നിന്നും സാങ്കേതി പദാവലികൾ തുർ്ക്കിക് ഭാഷകളിൽ കടന്നു.[12] വർഗീകരണംതുർക്കിക് ഭാഷകൾ പ്രധാനമായും ആറു ശാഖകളായി തിരിച്ചിരിക്കുന്നത്[13] കോമ്മൺ തുർക്കിക് ഭാഷകളായ:
അർഗു തുർക്കികും ഒഗൂർ തുർക്കികുമാണ് തുർക്കിക് ഭാഷകളുടെ ആറു ശാഖകൾ ഒഗൂർ തുർക്കിക് ഭാഷ ലിർ തുർക്കിക് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia