തുർക്കിഷ് എയർലൈൻസ്
തുർക്കിയുടെ ദേശീയ പതാക വാഹക എയർലൈനാണ് ഇസ്താംബുളിലെ അറ്റട്ടുർക്ക് എയർപോർട്ടിലെ ജനറൽ മാനേജ്‌മന്റ് ബിൽഡിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തുർക്കിഷ് എയർലൈൻസ്. [6][7] 2015-ലെ കണക്കനുസരിച്ചു യുറോപ്പ്, ഏഷ്യ, ആഫ്രിക്ക, നോർത്ത് അമേരിക്ക, സൗത്ത് അമേരിക്ക എന്നിവടങ്ങളിലെ 280 ലക്ഷ്യസ്ഥാനങ്ങളിലേക്ക് തുർക്കിഷ് എയർലൈൻസ് സർവീസ് നടത്തുന്ന, ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ എയർലൈൻ. [8] ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർലൈനും തുർക്കിഷ് എയർലൈൻസാണ്. [9] 10 കാർഗോ വിമാനങ്ങളുള്ള ടർകിഷ് എയർലൈൻസിൻറെ കാർഗോ വിഭാഗം 52 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. [10] 2008 ഏപ്രിൽ 1 മുതൽ ഷ് എയർലൈനുകളും സ്റ്റാർ അലയൻസ് നെറ്റ്‌വർക്കിൻറെ ഭാഗമാണ്. [11] ചരിത്രംമിനിസ്ട്രി ഓഫ് നാഷണൽ ഡിഫൻസിൻറെ വകുപ്പ് ആയി 1933 മെയ് 20-നാണ് സ്റ്റേറ്റ് എയർലൈൻസ് അട്മിനിസ്ട്രേഷൻ ആയിട്ടാണ് തുർക്കിഷ് എയർലൈൻസ് സ്ഥാപിക്കപ്പെട്ടത്. [12] [13] 5 സീറ്റുള്ള കർട്ടിസ് കിംഗ്‌ബേർഡ്സ് 2 എണ്ണം, 4 സീറ്റുള്ള ജങ്കർസ് എഫ്.13എസ് 2 എണ്ണം, 10 സീറ്റുള്ള ടുപോലേവ് എഎൻടി-9 ഒരെണ്ണം എന്നിവയായിരുന്ന എയർലൈനിൻറെ ആദ്യ വിമാനങ്ങൾ. 1935-ൽ മിനിസ്ട്രി ഓഫ് പബ്ലിക് വർക്ക്സിൻറെ കീഴിലേക്ക് മാറ്റിയ എയർലൈനിൻറെ പേര് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സ്റ്റേറ്റ് എയർലൈൻസ് എന്നാക്കി മാറ്റി. മൂന്ന് വർഷങ്ങൾക്കു ശേഷം 1938-ൽ എയർലൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ടേഷൻറെ ഭാഗമായി. അനവധി ഡഗ്ലസ് ഡിസി-3എസ് ഡഗ്ലസ് സി-47എസ് വിമാനങ്ങൾ 1945-ൽ കൊണ്ടുവന്നു. ആഭ്യന്തര എയർലൈൻ ആയി തുടങ്ങിയ ടർകിഷ് എയർലൈൻ 1947-ൽ അങ്കാര-ഇസ്താംബുൾ-ഏതൻസ് വിമാനം തുടങ്ങിയത് വഴി അന്താരാഷ്‌ട്ര സർവീസുകളും ആരംഭിച്ചു. ഡിസി-3എസ് സി-47എസ് വിമാനങ്ങൾ എയർലൈനിൻറെ നെറ്റ്‌വർക്കിൻറെ വികസനത്തെ സഹായിച്ചു. നികോസിയ, ബെയ്റൂട്ട്, കയ്റോ എന്നിവ അടുത്തതായി എയർലൈനിൻറെ അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ഇടംപിടിച്ചു. എന്നാലും 1960-കൾ വരെ ആഭ്യന്തര സർവീസുകൾ തന്നെയായിരുന്നു ടർകിഷ് എയർലൈൻസിൻറെ ശ്രദ്ധ മുഴുവൻ. കോഡ്ഷെയർ ധാരണകൾഫെബ്രുവരി 2016-ളെ കണക്കനുസരിച്ചു തുർക്കിഷ് എയർലൈൻസുമായി കോഡ്ഷെയർ ധാരണകൾ ഉള്ള എയർലൈനുകൾ ഇവയാണ്. അഡ്രിയ എയർവേസ്, ഐഗൻ എയർലൈൻസ്, എയർ അസ്താന, എയർ കാനഡ, എയർ ചൈന, എയർ ഇന്ത്യ, എയർ കിർഗിസ്ഥാൻ, എയർ മാൾട്ട, എയർ ന്യൂസിലാൻഡ്, ഓൾ നിപ്പോൺ എയർവേസ്, ഏഷ്യാന എയർലൈൻസ്, ഓസ്ട്രിയൻ എയർലൈൻസ്, അവിയാങ്ക, അസർബെയ്ജാൻ എയർലൈൻസ്, ക്രൊയേഷ്യ എയർലൈൻസ്, ഈജിപ്ത് എയർ, എതിയോപിയൻ എയർലൈൻസ്, എത്തിഹാദ് എയർവേസ്, ഇവ എയർ, ഗരുഡ ഇന്തോനേഷ്യ, ഹവായിയൻ എയർലൈൻസ്, ഇറാൻ എയർ, ജെറ്റ് ബ്ലൂ എയർവേസ്, കുവൈറ്റ് എയർ, ലുഫ്താൻസ, ലക്സ്എയർ, ലോട്ട് പോളിഷ് എയർലൈൻസ്, മലേഷ്യ എയർലൈൻസ്, ഒമാൻ എയർ, പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്, ഫിലിപ്പൈൻ എയർലൈൻസ്, റോയൽ എയർ മറോക്ക്, റോയൽ ബ്രൂണെ എയർലൈൻസ്, റോയൽ ജോർദാനിയൻ, റുവാണ്ട് എയർ, സ്കാണ്ടിനെവിയൻ എയർലൈൻസ്, സിംഗപ്പൂർ എയർലൈൻസ്, സ്വിസ്സ് ഇന്റർനാഷണൽ എയർലാൻസ്, ടാപ്പ് പോർച്ചുഗൽ, തായ് എയർവേസ് ഇന്റർനാഷണൽ, ഉക്രൈൻ ഇന്റർനാഷണൽ എയർവേസ്, യുണൈറ്റഡ് എയർലൈൻസ്, യുടയർ. [14] അവലംബം
|
Portal di Ensiklopedia Dunia