തുർക്കിഷ് സ്ലേവ്
1533-ൽ ഇറ്റാലിയൻ മാനെറിസ്റ്റ് ആർട്ടിസ്റ്റ് പാർമിജിയാനിനോ ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് തുർക്കിഷ് സ്ലേവ് (ഒരു യുവതിയുടെ ഛായാചിത്രം; ഇറ്റാലിയൻ: ഷിയാവ ടർക്ക). ഈ ചിത്രം വടക്കൻ ഇറ്റലിയിലെ ഗാലേരിയ നസിയോണേൽ ഡി പാർമയിലാണ് സൂക്ഷിച്ചിരിക്കുന്നത്. "തുർക്കിഷ് സ്ലേവ്" എന്ന തലക്കെട്ട് മാതൃകയുടെ ശിരോവസ്ത്രം ആയ തലപ്പാവ് തെറ്റായി വ്യാഖ്യാനിച്ചതിൽ നിന്നാണ്. വാസ്തവത്തിൽ, അക്കാലത്തെ കുലീന സ്ത്രീകളുടെ ശിരോവസ്ത്രമാണ് ബാൽസോ എന്ന് വിളിക്കപ്പെടുന്നത്. ഉദാഹരണങ്ങൾ സമകാലീന നിരവധി ഛായാചിത്രങ്ങളിൽ കാണപ്പെടുന്നു. [1][2][3]ഗിംപ് എന്ന് വിളിക്കപ്പെടുന്ന സ്ലീവ് വസ്ത്രത്തിന് കീഴിൽ അവൾ ഒരു ചെമൈസ് 9സ്‌ത്രീകളുടെ ഒരിനം അടിക്കുപ്പായം) ധരിച്ചിരിക്കുന്നു. ഒപ്പം വീശാനായി ഉപയോഗിക്കുന്ന ഒരു തൂവൽ ഫാൻ പിടിക്കുകയും ചെയ്യുന്നു.[2] ചരിത്രംപതിമൂന്നാം നൂറ്റാണ്ടിൽ രണ്ട് പാനലുകളിലായി കൈമാറ്റം ചെയ്യപ്പെട്ട ഈ ചിത്രം 1928 വരെ ഉഫിസി ഗാലറിയിലുണ്ടായിരുന്നു. ഗ്യൂസെപ്പെ ബാൽഡ്രിഗി ചിത്രീകരിച്ച ഛായാചിത്രം ഫിലിപ്പ്, ഡ്യൂക്ക് ഓഫ് പാർമയുടേതാണെന്ന് അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് പാർമിജിയാനിനോ ചിത്രീകരിച്ച ഛായാചിത്രമായി അംഗീകരിക്കപ്പെടുകയും ചെയ്തു. [4] കർദിനാൾ ലിയോപോൾഡോ ഡി മെഡിസി വഴി ഇത് ഫ്ലോറൻസിൽ എത്തിയിരുന്നു. 1675-ൽ തന്നെ ഈ ചിത്രം അദ്ദേഹം സ്വന്തമാക്കിയിരുന്നു. മരണശേഷം മെഡിസി കാബിനറ്റിന് വിട്ടുകൊടുത്തു. 1704, 1890-ലെ ഉഫിസിയുടെ വസ്‌തുവിവരപ്പട്ടികകളിൽ പാർമിജിയാനോ വരച്ച "തലയിൽ തലപ്പാവ് ധരിച്ച ഒരു യുവതിയുടെ ഈ ചിത്രം, ഇടതുവശത്ത് അവൾ ഒരു തൂവാല പിടിച്ചിരിക്കുന്നു" എന്ന് പരാമർശിക്കുന്നു.[5] 1968-ൽ ചിത്രീകരണം പുനഃസ്ഥാപിക്കുകയും ആ സമയത്ത് ഇരുണ്ട പശ്ചാത്തലം നീക്കം ചെയ്യുകയും ഭൂമിക്ക് സമാനമായ ഒരു നിറം കണ്ടെത്തുകയും ചെയ്തു. എന്നിരുന്നാലും, നിരവധി കലാചരിത്രകാരന്മാർ കറുത്ത പശ്ചാത്തലത്തെ പർമിജിയാനിനോയുടെ തന്നെ പിൽക്കാല ചിത്രീകരണമായി കണക്കാക്കുന്നതിനാൽ ഈ ചിത്രീകരണത്തെ വിമർശിച്ചു.[5] ചിത്രകാരനെക്കുറിച്ച്![]() ഫ്ലോറൻസ്, റോം, ബൊലോഗ്ന, അദ്ദേഹത്തിന്റെ ജന്മനഗരമായ പാർമ എന്നിവിടങ്ങളിൽ ഒരു ഇറ്റാലിയൻ മാനേറിസ്റ്റ് ചിത്രകാരനും അച്ചടി നിർമ്മാതാവുമായിരുന്നു പർമിഗിയാനിനോ.[6] US: /-dʒɑːˈ-/,[7] അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സവിശേഷതയായി "ഉൽകൃഷ്‌ടമായ വിഷയാസക്തി"യും പലപ്പോഴും മാതൃകകളുടെ ദീർഘീകരണവുമാണ്. അതിനുദാഹരണമായി വിഷൻ ഓഫ് സെന്റ് ജെറോം (1527), ലോംഗ് നെക്ക് വിത്ത് മഡോണ (1534) തുടങ്ങിയ ചിത്രങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കരിയറിലും മാനേറിസ്റ്റ് കാലഘട്ടത്തിൽ ഉൾപ്പെടുന്ന ആദ്യ തലമുറയിലെ ഏറ്റവും അറിയപ്പെടുന്ന കലാകാരനായി അദ്ദേഹം അറിയപ്പെടുന്നു.[8] അവലംബം
ഉറവിടങ്ങൾ
|
Portal di Ensiklopedia Dunia