തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം
ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി പുലിയൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം. നരസിംഹമൂർത്തിയുടെ ഭാവത്തിലുള്ള ഉഗ്രമൂർത്തിയായ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ഐതിഹ്യംഅജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം.അതിൽ ഭീമൻ ആരാധിച്ച സാക്ഷാൽ മഹാവിഷ്ണുവാണ് തൃപ്പുലിയൂരപ്പൻ. യുധിഷ്ഠിരൻ- തൃച്ചിറ്റാറ്റും അർജ്ജുനൻ തിരുവാറന്മുളയിലും, നകുലൻ തിരുവൻ വണ്ടൂരും, സഹദേവൻ- തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.
ക്ഷേത്രരൂപകല്പനമനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽപ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ വാഴുന്നത്. നരസിംഹമൂർത്തി ഭാവം ഭഗവാന് സങ്കൽപ്പിക്കപ്പെടുന്നു. ഗണപതി, അയ്യപ്പൻ, ശിവൻ, കൂവളത്തപ്പൻ, യക്ഷിയമ്മ, നാഗങ്ങൾ, രക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. ഉത്സവങ്ങൾകാവടിയാട്ടംഇവിടെ മകരസംക്രമനാളിൽ, ആയിരത്തിൽപ്പരം കാവടികൾ അണിനിരക്കുന്ന കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. കാവടിയാട്ടം നടത്തുന്ന ഏക വിഷ്ണുക്ഷേത്രമാണിത്. ഉത്സവംമകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന കൊടിയേറ്റുത്സവം. അത്തം നാളിൽ കൊടികയറി തിരുവോണനാളിൽ പമ്പാനദിയിൽ ആറാട്ടോടെ സമാപിക്കുന്നു. എത്തിച്ചേരാൻചെങ്ങന്നൂരിൽ നിന്നും ചെറിയനാട് മാവേലിക്കര ബസിലോ തോനയ്ക്കാട് മാവേലിക്കര ബസ്സിലോ കയറി 4 കിമി പോയാൽ പുലിയൂർ ആയി അവിടെഇറങ്ങി ഇലഞ്ഞിമേൽ റൂട്ടിലേക്ക് തിരിഞ്ഞാൽ തൃപ്പുലിയൂർ ക്ഷേത്രം കാണാം ചിത്രശാല
അവലംബംPuliyur Mahavishnu Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia