തൃപ്പൂണിത്തുറ ഇരുമ്പുപാലം
![]() തൃപ്പൂണിത്തുറ നഗരത്തിൽ സ്ഥിതി ചെയ്യുന്നതും രാജഭരണകാലത്ത് നിർമ്മിക്കപ്പെട്ടതുമായ ഒരു പാലമാണ് ഇരുമ്പുപാലം. തൃപ്പൂണിത്തുറയേയും ഇപ്പോഴത്തെ കൊച്ചി നഗരസഭയുടെ ഭാഗമായ പൂണിത്തുറയേയും ബന്ധിപ്പിച്ചുകൊണ്ട് ‘പൂർണാനദി’ക്ക് കുറുകെ ബ്രിട്ടീഷുകാർ പണിതീർത്തതാണ് ഈ പാലം. 1890-ൽ കേരളവർമ്മ അഞ്ചാമന്റെ ഭരണകാലത്താണ് പാലം നിർമ്മിക്കപ്പെട്ടത്. ഇപ്പോൾ പാലം അപകടാവസ്ഥയിലാണ്. തൃപ്പൂണിത്തുറ മിനി ബൈപ്പാസ് നിർമ്മിക്കുന്നതിനു മുൻപ് മരട്, ഗാന്ധിസ്ക്വയർ ഭാഗത്തുനിന്ന് തൃപ്പൂണിത്തുറയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ആളുകൾ ഈ പാലമായിരുന്നു ആശ്രയിച്ചിരുന്നത്. കാൽനടക്കാർക്ക് സുഗമമായി പോകാൻ വേണ്ടി നടപ്പാലങ്ങളും ഇതിനോട് ചേർത്ത് പിൽക്കാലത്ത് നിർമ്മിച്ചു. ഇന്ത്യയിൽ നിർമാണപ്രവർത്തനങ്ങൾക്ക് വെൽഡിങ് ഇല്ലാതിരുന്ന കാലത്താണ് ലണ്ടനിലെ ‘വെസ്റ്റ് വുഡ് ബെയ്‌ലി എൻജിനീയറിങ് കൺസ്ട്രക്ഷൻ കമ്പനി' ഇരുമ്പുപാലം പണിതത്.[1] പാലത്തിന്റെ തൂണുകൾ ‘കാസ്റ്റ് അയൺ’ കൊണ്ട് നിർമ്മിച്ചിരിക്കുന്നു. ഇന്നത്തെപ്പോലെ പൈലിങ് ഇല്ലാതിരുന്ന കാലത്താണ് ഖലാസികളെ ഉപയോഗിച്ച് പുഴയിൽ കാസ്റ്റ് അയൺ തൂണുകൾ സ്ഥാപിച്ചത്. ബ്രിട്ടനിൽ നിന്ന് പാലത്തിനായുള്ള ഭാഗങ്ങൾ കൂട്ടിച്ചേർത്ത് എത്തിക്കുകയായിരുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾTripunithura Iron Bridge എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia