തൃപ്പൂണിത്തുറ ശ്രീരാമസ്വാമിക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന ശ്രീരാമൻ പ്രധാനമൂർത്തിയായിട്ടുള്ള വൈഷ്ണവ ക്ഷേത്രമാണ് തൃപ്പൂണിത്തുറ ശ്രീരാമസ്വാമിക്ഷേത്രം. കൊച്ചി രാജാവിന്റെ സഹായത്താൽ ഗൗഡ സാരസ്വത ബ്രാഹ്മണർ നിർമ്മിച്ച ക്ഷേത്രം പിന്നീട് ശ്രീരാമക്ഷേത്രമായി അറിയപ്പെട്ടു. ഇവിടെ ശ്രീരാമനും, ലക്ഷ്മണനും, സീതയും ഒരുമിച്ച് ഒരു പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഈ പ്രതിഷ്ഠകൾ പഞ്ചലോഹവിഗ്രഹത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുമ്പോഴും ശാന്തമായ അന്തരീക്ഷമാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചരിത്രംതുളുനാട്ടിൽ നിന്നും ഇവിടെ കേരളത്തിൽ (പഴയ കൊച്ചി രാജ്യത്തിൽ) അഭയം തേടി എത്തിയ ഗൗഡ-സാരസ്വത ബ്രാഹ്മണർക്ക് കൊച്ചി മഹാരാജാവ് താമസിക്കാനും ക്ഷേത്രനിർമ്മാണത്തിനും കരമൊഴിവായി ഭൂമിയും മറ്റുസാധനസാമഗ്രികളും ധനവും നൽകി സഹായിക്കുകയുണ്ടായി. അന്ന് രാജാവിന്റെ നിർദ്ദേശത്താൽ ക്ഷേത്രനിർമ്മാണത്തിന് സൗജന്യമായി സ്ഥലം നൽകിയത് താമരശ്ശേരി നായക്കൻ കുടുംബക്കാരാണ് എന്നാണ് ക്ഷേത്രചരിത്രത്താളുകൾ സാക്ഷ്യപ്പെറ്റുത്തുന്നത്. തൃപ്പൂണിത്തുറ സ്വദേശിയും കാശീമഠം അധിപതിയുമായിത്തീർന്ന യോഗീശ്വരനും ഉപേന്ദ്ര തീർഥസ്വാമികളുടെ ശിഷ്യനും മഹാതപസ്വിയുമായിരുന്ന രാഘവേന്ദ്ര തീർഥസ്വാമികൾ യാത്രാവേളയിൽ താൻ പൂജിച്ചിരുന്ന ശ്രീരാമവിഗ്രഹം തറവാട്ടുകാർക്ക് അനുഗ്രഹിച്ചു നൽകിയതായും പറയപ്പെടുന്നു. വരാപ്പുഴ തറവാട്ടുകാർക്ക് ആരാധിക്കുവാൻ സ്വാമിയിൽ നിന്നും ലഭിച്ച ശ്രീരാമവിഗ്രഹം, ആ കുടുംബത്തിനടുത്തു തന്നെയുണ്ടായിരുന്ന പാണായ്ക്കൻ കുടുംബക്കാർ തങ്ങൾക്കും ആരാധിക്കാൻ മൂർത്തിയെ തന്ന് അനുഗ്രഹിക്കണമെന്ന് സ്വാമിയോട് പറഞ്ഞത് പ്രകാരം സ്വാമിയാർ താൻ പാരായണം ചെയ്തുപോന്ന ഭാഗവത ഗ്രന്ഥം അവർക്ക് അനുഗ്രഹിച്ച് നൽകുകയും വിഗ്രഹത്തെപോലെ തന്നെ ഗ്രന്ഥത്തിലും ദേവസാന്നിധ്യം ഉണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. സന്തുഷ്ടരായ രണ്ടുകുടുംബക്കാരും അവരവരുടെ കുടുംബങ്ങളിൽ വച്ച് ആരാധിച്ച് പോന്ന വിഗ്രഹവും ഗ്രന്ഥവും തൃപ്പൂണിത്തുറയിലെ മഹാജനങ്ങൾക്കായി സമർപ്പിച്ചതിന് ശേഷമാണ് ഇവിടെ ശ്രീരാമ ക്ഷേത്രമായി രൂപാന്തരപ്പെട്ടത്. ക്ഷേത്ര നിർമ്മിതിക്ഷേത്രം നിർമ്മിക്കപ്പെട്ടത് കൊച്ചീരാജാക്കന്മാരുടെ കാലത്താണ്. ഏകദേശം 300 വർഷങ്ങൾക്കു മുൻപ് മീനമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഇവിടെ ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നടന്നതായി വിശ്വസിക്കപ്പെടുന്നത്. പണ്ട് പണിതീർത്ത ക്ഷേത്രത്തിലെ പല കെട്ടിടങ്ങളും കാലപ്പഴക്കത്താൽ നശിക്കുന്നഘട്ടം വന്നപ്പോൾ കൊച്ചീരാജാവിന്റെ അധികാരത്തിലുണ്ടായിരുന്ന തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിൽ നിന്നും കുറഞ്ഞ പലിശയ്ക്ക് പണം നൽകിയെന്നും അന്നത്തെ കൊച്ചിമഹാരാജാവ് ക്ഷേത്രഭരണം തൃപ്പൂണിത്തുറ ദേവസ്വം മുഖേന ഏറ്റെടുക്കുകയും ഉണ്ടായി എന്നും ചരിത്രത്താളുകൾ സാക്ഷ്യം പറയുന്നു. പിന്നീട് ദേവസ്വത്തിന്റെ കടം തീർക്കാനായി പത്തൊമ്പതിനായിരം രൂപ ദേവസ്വത്തിനു നൽകി ക്ഷേത്രഭരണം തിരികെ ഏറ്റടുത്തതിനും ക്ഷേത്രത്തിൽ ഇന്ന് കണക്കുകൾ സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെ ക്ഷേത്രഭരണച്ചുമതല വീണ്ടും തിരുമല ദേവസ്വത്തിനു തിരിച്ചുകിട്ടിയത് 1961-ലാണ്. ശ്രീകോവിൽനാലമ്പലംപുനഃനിർമ്മാണംക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ വായു കോണിലുണ്ടായിരുന്ന വെങ്കടാചലപതിയുടെ വിഗ്രഹം ഏതാണ്ട് നൂറുവർഷങ്ങൾക്കു മുൻപ് കാരണക്കോടം ക്ഷേത്രത്തിൽ കൊണ്ടു പോയി പ്രതിഷ്ഠിച്ചിരുന്നുവെന്നും ഇതുമൂലം അതിനോട് ബന്ധം പുലർത്തിയിരുന്ന ഗൗഡസാരസ്വത ബ്രാഹ്മണ കുടുംബങ്ങൾക്ക് ദോഷങ്ങൾ സംഭവിച്ചുവെന്നും പറയുന്നു. പിന്നീട് കൊല്ലവർഷം 1158 മകരം 6-നു തിങ്കളാഴ്ച ശ്രീ വെങ്കിടാചലപതിയുടെ സാന്നിധ്യം ഉണ്ടായിരുന്ന പഴയ സ്ഥാനത്ത് പുതിയ ശ്രീകോവിൽ നിർമിച്ച് സുധീന്ദ്രതീർഥസ്വാമികൾ വെങ്കടാചലപതി പ്രതിഷ്ഠ നടത്തിയതായി രേഖകൾ ലഭ്യമാണ്. ക്ഷേത്രത്തിലെ ഗ്രന്ഥംക്ഷേത്രത്തിലെ ഗർഭഗ്രഹത്തിൽ വച്ച് ആരാധിച്ചിരുന്ന താളിയോല ഗ്രന്ഥം കാലപ്പഴക്കത്തിൽ ദ്രവിച്ചു പോയതിനാൽ ദേവപ്രശ്നവിധിപ്രകാരം പുതിയ പെട്ടിയിൽ ശ്രീമദ് സുദീന്ദ്രതീർഥസ്വാമികൾ അനുഗ്രഹിച്ചുനൽകിയ രാമായണഗ്രന്ഥം വെച്ചാരാധിച്ചു പോരുന്നു. ഇത് 1979-ലാണ് നടത്തിയതത്രേ. ശ്രീരാമ സ്വാമിയുടെ ജന്മനക്ഷത്രമായ പുണർതം നാളിൽ ഗ്രന്ഥത്തിന് പ്രത്യേക പൂജകളും മറ്റാരാധനകളും നടത്തിവരുന്നുണ്ട്. പ്രതിഷ്ഠകൾഉപദേവന്മാർപ്രധാന ക്ഷേത്രത്തിനോട് ചേർന്ന് കിഴക്കു ഭാഗത്ത് പ്രത്യേക ക്ഷേത്രത്തിൽ ഹനുമാൻസ്വാമിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. മുല്ലപ്പൂ കുപ്പായമാണ് അവിടുത്തെ പ്രധാന വഴിപാട്. ഇത് നേരത്തെ ബുക്ക് ചെയ്തപ്രകാരം ഒരു ദിവസം ഒരാൾക്ക് എന്ന രീതിയിൽ നടത്താൻ കഴിയും. നാലമ്പലത്തിനത്ത് നിരൃതി കോണിലാണ് വിഘ്നേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയിൽ വായുകോണിലാണ് വെങ്കടാചലപതിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാഗരാജാവിന്റെയും, ദുർഗാദേവിയുടെയും പ്രതിഷ്ഠകൾ പുറത്ത് ഈശാന കോണിലാണ്. നിത്യപൂജകൾനിത്യവും മൂന്നുപൂജകൾ ആണ് ഇവിടെയുള്ളത്. തൃകാലപൂജാവിധികളോടുകൂറ്റിയ പടിത്തരമാണ് ഇവിടെ നിശ്ചയിച്ചിരിക്കുന്നത്. പുലർച്ചേ അഞ്ചുമണിയ്ക്ക് നടതുറക്കുകയും ഉച്ചയ്ക്ക് 10-മണിയ്ക്ക് അടച്ചുകഴിഞ്ഞാൽ വൈകിട്ട് 5-മണിക്ക് ദീപാരാധനയ്ക്കുമുൻപായി വീണ്ടും നടതുറന്ന് രാത്രി 7:30-മണിയോടെ അത്താഴപൂജക്കു ശേഷം നട അടയ്ക്കുന്നു.
ആട്ടവിശേഷങ്ങൾഅഷ്ടമിരോഹിണി, ദീപാവലി, വിനായക ചുതർഥി, ശ്രീരാമസ്വാമിയുടെയും വെങ്കിടാചലപതിയുടെയും പ്രതിഷ്ഠാദിനങ്ങൾ, ശ്രീരാമ നവമി തുടങ്ങിയവയാണ് ആണ്ടുവിശേഷങ്ങൾ. തിരുവുത്സവംതിരുവുത്സവം മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) രോഹിണി നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ട് ദിവസം കൊണ്ടാടുന്നു. ഒന്നാം ദിവസം ചതയം നക്ഷത്രത്തിൽ രാമക്ഷേത്രനടയിൽ തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം എട്ടാംദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. കൊടിപ്പുറത്തു വിളക്കു വെച്ചു കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പുകളും; രാത്രിയിൽ ശ്രീഭൂതബലിയും വിളക്ക് എഴുന്നള്ളിപ്പുകളും ഉണ്ടായിരിക്കും രാമ നവമിഅവലംബം
|
Portal di Ensiklopedia Dunia