തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്10°33′14″N 76°13′24″E / 10.5539824°N 76.2231982°E
ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ്, തൃശൂർ (GECT അല്ലെങ്കിൽ തൃശൂർ എഞ്ചിനീയറിംഗ് കോളേജ്) കേരളത്തിലെയും ഭാരതത്തിലെയും പ്രധാനപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. കേരളത്തിൽ സ്ഥാപിക്കപ്പെട്ട രണ്ടാമത്തെ എഞ്ചിനീയറിംഗ് കോളേജ് ആണിത്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യം സ്ഥാപിക്കപ്പെട്ട സാങ്കേതിക കലാലയവും തൃശൂർ ഗവണ്മെൻറ് എഞ്ചിനീയറിംഗ് കോളേജ് ആണ്. ഈ സ്ഥാപനം കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ ആണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച 50 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി 2009 ൽ , Mint (newspaper) ഈ കലാലയത്തെ തെരഞ്ഞെടുത്തു. ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികളായിരുന്ന അനേകം വ്യക്തികൾ മികച്ച ശാസ്ത്രജ്ഞരായും വ്യവസായ സംരംഭകരായും വൻകിട കമ്പനികളുടെ മേധാവികളായും എഞ്ചിനീയറിംഗ് - മാനേജ്മെൻറ് രംഗത്തെ അഗ്രഗണ്യരായും മറ്റു സാമൂഹ്യരംഗങ്ങളിലും പല രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ![]() ![]() ചരിത്രംതൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് അഥവാ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് തൃശ്ശൂർ 1957ൽ ചെമ്പുക്കാവ് മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസിലാണ് പ്രവർത്തനമാരംഭിച്ചത്. കോളേജിന്റെ ഇപ്പോഴുള്ള ക്യാമ്പസ് തൃശ്ശൂർ ടൌണിൽ നിന്നും അഞ്ചു കിലോമീറ്റർ മാറി രാമവർമ്മപുരത്താണ് സ്ഥിതിചെയ്യുന്നത്. ഏകദേശം എഴുപത്തിരണ്ട് ഏക്കറോളം വരുന്ന ഈ ക്യാമ്പസിലേക്ക് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ആറു കിലോമീറ്റർ ദൂരം വരും. തൃശ്ശൂർ ഗവൺമെൻറ് എൻജിനീയറിംഗ് കോളേജ് കേരളത്തിലെ രണ്ടാമത്തെ എൻജിനീയറിംഗ് കോളേജ് ആണ്. 1958 ഏപ്രിൽ 26ന് , ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവായിരുന്നു ഈ ക്യാമ്പസിനു തറക്കല്ലിട്ടത്. 1960ൽ നിർമ്മാണപ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായപ്പോൾ ക്ലാസ്സുകൾ പുതിയ ക്യാമ്പസിലേക്ക് മാറ്റി. കലാലയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത് 1962 ഫെബ്രുവരി 2നായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായ പട്ടം താണുപിള്ളയായിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ആദ്യത്തെ പ്രിൻസിപ്പാൾ അന്തർദ്ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന സിവിൽ എഞ്ചിനീയറൂം, നിരവധി എഞ്ചിനീയറിംഗ് പുസ്തകങ്ങളുടെ രചയിതാവുമായ പ്രൊഫസർ എസ് രാജരാമൻ ആയിരുന്നു . തുടക്കത്തിൽ കേരള സർവ്വകലാശാലയുടെ കീഴിലാണ് തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിച്ചിരുന്നത്. 1968ൽ കോഴിക്കോട് സർവ്വകലാശാല രൂപീകൃതമായതോടെ തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രവർത്തനം അതിന്റെ കീഴിലോട്ട് മാറ്റുകയുണ്ടായി. കുറച്ചു കാലത്തേക്ക് (1977 മുതൽ 1980 വരെ) കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ കീഴിലും തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് പ്രവർത്തിക്കുകയുണ്ടായി. ഡിപ്പാർട്ടുമെന്റുകൾ
പഠനപദ്ധതികൾബിരുദതലം (ബി. ടെൿ)
പി. എച്ച്. ഡി. തലം (കോഴിക്കോട് സർവ്വകലാശാല)
സാങ്കേതികോത്സവംതൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വർഷം തോറും നടന്നു വരുന്ന സാങ്കേതികോത്സവമാണ് ദ്യുതി.2012ൽ തുടക്കം കുറിച്ച ദ്യുതി ദക്ഷിണേന്ത്യയിലെ തന്നെ മികച്ച സാങ്കേതികോത്സവമാണ്.വിവിധ സാങ്കേതിക മേഖലകളിലെ പരിപാടികൾ കൂടാതെ നിരവധി പൊതുവായ പരിപാടികളും പ്രൊജക്റ്റ് പ്രദർശനങ്ങളും ദ്യുതിയെ വേറിട്ട് നിർത്തുന്നു. പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പുറത്തേക്കുള്ള കണ്ണികൾGovernment Engineering College, Thrissur എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia