തെക്കുകിഴക്കൻ സുലവേസി
തെക്കുകിഴക്കൻ സുലവേസി (ഇന്തോനേഷ്യൻ: സുലവേസി തെൻഗാര, ചുരുക്കെഴുത്ത്: സുൽട്ര) സുലവേസി ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ഇന്തോനേഷ്യൻ പ്രവിശ്യയാണ്. ഈ പ്രവിശ്യയോടൊപ്പം തീരത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന ബ്യൂട്ടൺ, മുന, കബീന, വാവോണി (മുമ്പ് വൊവൊനി) തുടങ്ങി അനേകം വലിയ ദ്വീപുകളും മറ്റു ചെറു ദ്വീപുകളുമായിച്ചേർന്ന് ദ്വീപിന്റെ തെക്കുകിഴക്കൻ ഉപദ്വീപായി ഇത് രൂപം കൊള്ളുന്നു. ഉപദ്വീപിന്റെ കിഴക്കൻ തീരത്തായി സ്ഥിതിചെയ്യുന്ന കെൻഡാരിയാണ് പ്രവിശ്യയുടെ തലസ്ഥാന നഗരി. പ്രവിശ്യയെ ദ്വീപിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേ റോഡുകളൊന്നുംതന്നെ നിലവിലില്ല. ഈ പ്രവിശ്യയിലെ പ്രാഥമിക ഗതാഗത മാർഗ്ഗമെന്ന് പറയാവുന്നത് തെക്കൻ സുലവേസിയിലെ വാടാംപോണിനും (ബോൺ) തെക്കുകിഴക്കൻ സുലവേസിയിലെ കൊളക തുറമുഖത്തിനുമിടയിൽ ബോൺ ഗൾഫിന് മറുവശത്തുനിന്ന് പ്രവർത്തിക്കുന്ന കടത്തുവള്ളത്തിന്റെ സേവനം മാത്രമാണ്. ചരിത്രംപതിനേഴാം നൂറ്റാണ്ട് മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭം വരെ ഈ പ്രവിശ്യയുൾപ്പെടുന്നിടം ബട്ടൺ സുൽത്താനേറ്റ് (ബട്ടുങ്) നിലനിന്നിരുന്ന സ്ഥലമായിരുന്നു. ഭൂമിശാസ്ത്രം![]() തെക്കുകിഴക്കൻ സുലവേസിയിൽ സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന പർവതനിരകൾ ടാങ്‌ഗാസിനുവ പർവ്വത നിര, മെകോംഗ പർവ്വത നിര എന്നിവയാണ്.[2] ലാലിന്റ, ലസോളോ, സമ്പാര എന്നിവയാണ് ഈ പ്രവിശ്യയിലൂടെ ഒഴുകുന്ന പ്രധാന നദികൾ.[3][4] ജനസംഖ്യാശാസ്ത്രംഇന്തോനേഷ്യ 2000 സെൻസസ് അനുസരിച്ച് 1,771,951 ആയിരുന്ന ഈ പ്രവിശ്യയിലെ നവീകരീക്കാത്ത ജനസംഖ്യ പത്തുവർഷം കഴിഞ്ഞ് 2010 ലെ സെൻസസ് പ്രകാരം 2,230,569 (1,120,225 പുരുഷന്മാരും 1,110,344 വനിതകളും) ആയും 2015 ന് ഇടയിലെ സെൻസസിൽ 2,495,248 ആയും വർദ്ധിച്ചിരുന്നു. കൊണാവേ സെലാറ്റൻ, കൊണാവെ, കൊലാക, മുന എന്നിവയാണ് തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നാല് റീജൻസികൾ. ഏറ്റവും പുതിയ ഔദ്യോഗിക കണക്കെടുപ്പിൽ (2019 മധ്യത്തിലെ) ഇവിടുത്തെ ജനസംഖ്യ 2,663,700 ആണെന്ന് കണ്ടെത്തിയിരുന്നു.[5] സുലവേസിയുടെ തെക്കൻ തീരത്തുനിന്നകലെയായി സ്ഥിതിചെയ്യുന്ന ബട്ടൺ, മുന ദ്വീപുകളിലും കെണ്ടയിലും പരിസരത്തുമായാണ് ഈ പ്രവിശ്യയിലെ ഭൂരിഭാഗം ജനങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നത്. മതം2010 ലെ സെൻസസ് പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനതയിൽ 96.23 ശനമാനം ആളുകൾ ഇസ്ലാം മതം പിന്തുരുന്നവരാണ്. വംശീയ വിഭാഗങ്ങൾതെക്കുകിഴക്കൻ സുലവേസിയിലെ പ്രധാന വംശീയ വിഭാഗങ്ങൾ "തോലാക്കി", "ബ്യൂട്ടൺ", "മുന" മുതലായവയാണ്. ഭരണവിഭാഗങ്ങൾതെക്കുകിഴക്കൻ സുലവേസി പ്രവിശ്യ പതിനഞ്ച് റീജൻസികളായും (2013, 2014 വർഷങ്ങളിൽ സ്ഥാപിതമായ അഞ്ച് പുതിയ പാർപ്പിട കേന്ദ്രങ്ങൾ ഉൾപ്പെടെ) രണ്ട് സ്വയംഭരണ നഗരങ്ങളായും വിഭജിച്ചിക്കപ്പെട്ടിരിക്കുന്നു. 2010 ലെ സെൻസസ് പ്രകാരവും അതുപോലെതന്നെ 2018 ലെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് പ്രകാരവുമുള്ള അവയുടെ പ്രദേശങ്ങളും ജനസംഖ്യയും ചുവടെയുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[6] 2012-13 ൽ ഇന്തോനേഷ്യൻ സർക്കാർ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിൽ ഇനിപ്പറയുന്നവ ഉൾപ്പെടെ 11 പുതിയ റീജൻസികളും മുനിസിപ്പാലിറ്റികളും സൃഷ്ടിക്കുന്നതിനായി നിയമനിർമ്മാണം നടത്തിയിരുന്നു:
തുടർന്ന്, 2014 ജൂൺ 24 ന് ഇന്തോനേഷ്യൻ പാർലമെന്റ് സാങ്കേതികവും, ഭരണപരവും, വിസ്തീർണ്ണപരവും, തന്ത്രപ്രധാനവുമായ അനവധി ഘടകങ്ങളും ഭൗമരാഷ്ട്രീയ ഘടകങ്ങളും പരിഗണിച്ചുകൊണ്ട്, പടിഞ്ഞാറൻ മുന റീജൻസി, തെക്കൻ ബട്ടൺ റീജൻസി, മധ്യ ബട്ടൺ റീജൻസി എന്നിങ്ങനെ മൂന്ന് പുതിയ റീജൻസികൾ കൂടി സൃഷ്ടിക്കാൻ സമ്മതിച്ചു.[7]
മുന ദ്വീപിൽ റാഹ എന്ന പേരിൽ ഒരു അധിക മുനിസിപ്പാലിറ്റി സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം ചർച്ചയിലാണ്. ഈ അധിക മുനിസിപ്പാലിറ്റി, മുകളിലുള്ള പട്ടികയിൽ വേർതിരിക്കപ്പെട്ടിട്ടില്ല. അവലംബം
|
Portal di Ensiklopedia Dunia