ഇന്തോനേഷ്യയിലെബാന്റൻ പ്രവിശ്യയിലെ ഒരു നഗരമാണ് തെക്കൻ തൻഗെരാങ്. ജക്കാർത്തയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിൽനിന്നും 30 കിലോമീറ്റർ (19 മൈൽ) ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ജക്കാർത്ത മെട്രോപൊളിറ്റൻ പ്രദേശത്തിന്റെ ഭാഗമാണ്. 2008 ഒക്‌ടോബർ 29 ന് ഇത് തൻഗെരാങ് റീജൻസിയിൽനിന്ന് ഭരണപരമായി വേർതിരിക്കപ്പെട്ടു.[2] 2010 ലെ സെൻസസ് പ്രകാരം 1,290,322 ആയിരുന്ന നഗര ജനസംഖ്യ 2015 മദ്ധ്യത്തിലെ സെൻസസിൽ 1,538,970 ആയും 2020 മധ്യത്തിലെ ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകളിൽ 1,799,605 ആയി മാറുകയും ചെയ്തു.[3] നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 147.19 ചതുരശ്ര കിലോമീറ്റർ (56.83 ചതുരശ്ര മൈൽ) ആണ്.[4]
ഭരണകാര്യം
ഏഴ് ജില്ലകളായി (കെകമാറ്റാൻ) വിഭജിക്കപ്പെട്ടിരിക്കുന്ന തെക്കൻ തൻഗെരാങ് മുനിസിപ്പാലിറ്റിയിലെ 2010 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുമായി ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു. തെക്കൻ തൻഗെരാങ്ങിന്റെ കേന്ദ്രം സിപുട്ടാറ്റ് ജില്ലയാണ്. ജില്ലകളെ 49 അഡ്മിനിസ്ട്രേറ്റീവ് വില്ലേജുകളായും (കേളുരഹാൻ) വീണ്ടും അഞ്ച് ഗ്രാമങ്ങളായും (ദേശ) വിഭജിച്ചിരിക്കുന്നു. ഏറ്റവും കൂടുതൽ കേളുരഹാൻ അല്ലെങ്കിൽ ദേശ ഉള്ള ജില്ല പോണ്ടോക് ആരെൻ ആണ്.[5]