തെങ്ങുകയറ്റയന്ത്രം
ചില്ലകളോ ശാഖകളോ ഇല്ലാതെ ഒറ്റത്തടിയായി വളരുന്ന ഒരു വൃക്ഷമാണ് തെങ്ങ്. അതുകൊണ്ട് തന്നെ തെങ്ങുകയറ്റം ദുഷ്കരമായ ഒരു പ്രവർത്തിയാണ്. ഈ ജോലി എളുപ്പമാക്കാകുള്ള യന്ത്രങ്ങളെയാണ് തെങ്ങുകയറ്റയന്ത്രങ്ങളെന്ന് വിളിയ്ക്കുന്നത്. നിന്ന് കയറുന്നതും ഇരുന്നുകയറുന്നതുമായ പല തരത്തിലുള്ള യന്ത്രങ്ങൾ വിപണിയിലുണ്ട്. ലളിതമായ തെങ്ങുകയറ്റയന്ത്രം കണ്ടുപിടിയ്ക്കുന്നതിനായി കേരള സംസ്ഥാന വ്യവസായവകുപ്പ് മത്സരം സംഘടിപ്പിച്ചിരുന്നു[1] ![]() കേരള കാർഷിക സർവ്വകലാശാലയുടെ പഠനങ്ങളുടെ ഫലമായി കേരമിത്ര എന്ന പേരിൽ ഒരു തെങ്ങുകയറ്റ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്[അവലംബം ആവശ്യമാണ്]. പ്രവർത്തന രീതി![]() തെങ്ങിന്റെ തടിയിൽ യന്ത്രത്തിന്റെ കേബിൾ ചുറ്റി ഉറപ്പിക്കുകയാണ് ആദ്യഘട്ടം. മുകളിലേയ്ക്കും താഴേക്കും നിരക്കി നീക്കാവുന്ന പെടലുകൾ ഘടിപ്പിച്ച് ഇവ നിർമ്മിച്ചിരിക്കുന്നത് കൊണ്ട് ഉപയോഗിക്കുവാൻ താരതമ്യേന എളുപ്പമാണ്. കയറുന്ന ആളിനെ ഒരു ബെൽറ്റ് കൊണ്ട് ബന്ധിപ്പിക്കാവുന്ന സംവിധാനവും ഉണ്ട്. ഇത് സുരക്ഷ ഉറപ്പുവരുത്തുന്നു. വിപണിയിൽ ഈ യന്ത്രത്തിന് 2000 രൂപയോളമാണ് വില. ഇതുകൂടി കാണുകCoconut_Tree_Climbing എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. അവലംബം
|
Portal di Ensiklopedia Dunia