ഒരു ബ്രിട്ടീഷ് മുൻ ജാവലിൻ ത്രോ താരമാണ് തെരേസ അയോൺ സാൻഡേഴ്സൺ CBE OLY (ജനനം 14 മാർച്ച് 1956). 1976 മുതൽ 1996 വരെയുള്ള എല്ലാ സമ്മർ ഒളിമ്പിക്സുകളിലും അവർ പങ്കെടുത്തു. 1984 ലെ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടി. ആറ് ഒളിമ്പിക്സുകളിൽ മത്സരിക്കുന്ന രണ്ടാമത്തെ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റായി. ഒളിമ്പിക് സ്വർണ്ണ മെഡൽ നേടിയ ആദ്യത്തെ കറുത്തവർഗക്കാരിയായ ബ്രിട്ടീഷ് വനിതയായിരുന്നു അവർ.
മൂന്ന് കോമൺവെൽത്ത് ഗെയിംസുകളിലും (1978, 1986, 1990), 1992 IAAF ലോകകപ്പിലും ജാവലിൻ ത്രോയിൽ സാൻഡേഴ്സൺ സ്വർണം നേടിയിട്ടുണ്ട്. 1978 യൂറോപ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പ് ആയ അവർ മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിൽ (1983, 1987, 1997) മത്സരിച്ചു. സാൻഡേഴ്സൺ മൂന്ന് തവണ യുകെ ദേശീയ ചാമ്പ്യനും പത്ത് തവണ അമച്വർ അത്ലറ്റിക്സിൽ AAA ദേശീയ ചാമ്പ്യനുമാണ്. ജാവലിനിൽ അഞ്ച് കോമൺവെൽത്ത് റെക്കോർഡുകളും പത്ത് ബ്രിട്ടീഷ് ദേശീയ റെക്കോർഡുകളും ജൂനിയർ, മാസ്റ്റേഴ്‌സ് തലങ്ങളിലെ റെക്കോർഡുകളും അവർ സ്ഥാപിച്ചു. തന്റെ കരിയറിൽ, 1984 ഒളിമ്പിക്സിൽ വെങ്കലം നേടിയ ബ്രിട്ടീഷുകാരിയായ ഫാത്തിമ വിറ്റ്ബ്രെഡുമായി സാൻഡേഴ്സണിന് മത്സരമുണ്ടായിരുന്നു.
അത്‌ലറ്റിക്‌സിന് പുറത്ത്, സാൻഡേഴ്‌സൺ നിരവധി അതിഥി ടെലിവിഷൻ അവതരണം നടത്തിയിട്ടുണ്ട്. കൂടാതെ 1989-ൽ സ്കൈ ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചപ്പോൾ സ്‌പോർട്‌സ് റിപ്പോർട്ടറായിരുന്നു. 1985-ൽ സാൻഡേഴ്‌സൺ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (എം.ബി.ഇ.) അംഗമായി നിയമിതയായി. കൂടാതെ 2004 ലെ ന്യൂ ഇയർ ഓണേഴ്‌സിൽ ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (CBE) കമാൻഡറായി. അവർ 1999 മുതൽ 2005 വരെ സ്‌പോർട് ഇംഗ്ലണ്ടിന്റെ വൈസ് ചെയർ ആയിരുന്നു. പിന്നീട് ടെസ്സ സാൻഡേഴ്‌സൺ ഫൗണ്ടേഷനും അക്കാദമിയും സ്ഥാപിച്ചു. ഇത് യുവാക്കളെയും വൈകല്യമുള്ളവരെയും കായികരംഗത്തേക്ക് നയിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു.
മുൻകാലജീവിതം
1956 മാർച്ച് 14 ന് ജമൈക്കയിലെ സെന്റ് എലിസബത്ത് കോളനിയിൽ[1] ജനിച്ച തെരേസ അയോൺ സാൻഡേഴ്സൺ, ഘാനേനിയൻ വംശപരമ്പരയിൽപ്പെട്ടതാണ്.[2] സാൻഡേഴ്സണിന് അഞ്ച് വയസ്സുള്ളപ്പോൾ അവരുടെ മാതാപിതാക്കൾ ജമൈക്ക വിട്ട് ഇംഗ്ലണ്ടിൽ ജോലി തേടി. ആറാം വയസ്സിൽ വെഡ്‌നസ്‌ഫീൽഡിൽ (അന്ന് സ്റ്റാഫോർഡ്‌ഷയറിൽ) മാതാപിതാക്കളോടൊപ്പം താമസിക്കാൻ പോകുന്നത് വരെ മുത്തശ്ശി അവളെ പരിപാലിച്ചു. വാർഡ്സ് ബ്രിഡ്ജ് ഹൈസ്കൂളിലെ അവരുടെ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചറായ ബാർബറ റിച്ചാർഡ്സ് അത്ലറ്റിക്സിലുള്ള അവരുടെ കഴിവ് ശ്രദ്ധിക്കുകയും വിജയിക്കാൻ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരിശീലനം ലഭിച്ചില്ലെങ്കിൽ സാൻഡേഴ്സണെ സ്‌കൂളിന് ശേഷം തടങ്കലിൽ വയ്ക്കുമെന്ന് റിച്ചാർഡ്‌സ് ഭീഷണിപ്പെടുത്തി. ഈ സമീപനം പിന്നീട് സഹായിച്ചതായി സാൻഡേഴ്‌സൺ പറയുകയുണ്ടായി.[3][4] 14-ാം വയസ്സിൽ ആർക്കൊക്കെ കൂടുതൽ എറിയാൻ കഴിയുമെന്ന് ഒരു ബാഗ് ചിപ്സിനായി ഒരു സുഹൃത്തുമായി വാതുവെച്ചു അവൾ ആദ്യമായി ജാവലിൻ എറിയുണ്ടായി.[5]
സ്വകാര്യ ജീവിതം
ഒരു കറുത്ത സ്ത്രീ എന്ന നിലയിൽ താൻ അനുഭവിച്ച വിവേചനത്തെ കുറിച്ച് സാൻഡേഴ്സൺ പറഞ്ഞിട്ടുണ്ട്. 1990-ൽ ദി ഗാർഡിയനോട് അവർ പറഞ്ഞു, തനിക്ക് വംശീയ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട് (തന്റെ കായിക ജീവിതത്തിൽ ഇല്ലെങ്കിലും), ലിംഗവിവേചനമാണ് വനിതാ അത്‌ലറ്റുകൾക്ക് മതിയായ പ്രതിഫലം ലഭിക്കാത്തതിന് കാരണമെന്ന് അവർക്ക് തോന്നി.[6]സാൻഡേഴ്സൺ സ്കൂളിൽ വംശീയ ഭാഷയും പെരുമാറ്റവും അനുഭവിച്ചിട്ടുണ്ട് (തുപ്പിയത് ഉൾപ്പെടെ)[7] കൂടാതെ 1984-ലെ ഒളിമ്പിക് സ്വർണ്ണ മെഡലിന് ശേഷം താൻ യഥാർത്ഥത്തിൽ ബ്രിട്ടീഷുകാരിയല്ലെന്ന് വംശീയ വിദ്വേഷമുള്ള ഒരു കത്ത് ലഭിച്ചതിനെ കുറിച്ച് സംസാരിച്ചു.[8] 2020 ഒക്‌ടോബറിൽ അവർ സ്കൈ സ്‌പോർട്‌സിനോട് പറഞ്ഞു, "കറുത്ത കായിക താരങ്ങൾക്ക് ഇപ്പോൾ ഉള്ള ശബ്ദം ഇല്ല, അതിനാൽ എനിക്ക് എന്റെ സ്വന്തം പോരാട്ടങ്ങളിൽ പോരാടേണ്ടി വന്നു", കൂടാതെ കായിക ഭരണ സമിതികളിൽ കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ പ്രാതിനിധ്യം തുടരുന്നതിൽ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. [8]
ടെസ്സ: മൈ ലൈഫ് ഇൻ അത്‌ലറ്റിക്‌സ്, സാൻഡേഴ്സന്റെ ആത്മകഥ 1986-ൽ പ്രസിദ്ധീകരിച്ചു.[9] 1990-ൽ, അവൾ "മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ മോഷ്ടിച്ചു" എന്ന അവകാശവാദത്തിന് നിരവധി പത്രങ്ങൾക്കെതിരെ കേസ് കൊടുക്കുകയും 30,000 പൗണ്ട് നഷ്ടപരിഹാരമായി ഹൈകോർട്ട് ഓഫ് ജസ്റ്റിസ് വിധിച്ചു. ഡെറിക്ക് ഇവാൻസുമായുള്ള (മിസ്റ്റർ മോട്ടിവേറ്റർ എന്നറിയപ്പെടുന്ന ഫിറ്റ്‌നസ് ഇൻസ്ട്രക്ടർ) വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് തന്റെ ബന്ധം ആരംഭിച്ചതെന്ന് സാൻഡേഴ്സൺ പറഞ്ഞു. [5]ഇവാൻസിനൊപ്പം കാർഡിയോഫങ്ക് (1990), ബോഡി ബ്ലിറ്റ്സ് (സി. 1992) എന്നീ ഫിറ്റ്നസ് വീഡിയോകളിൽ സാൻഡേഴ്സൺ അഭിനയിച്ചിരുന്നു.[10][11]
2010 മെയ് 3-ന്, ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ വെച്ച് സാൻഡേഴ്സൺ മുൻ ജൂഡോ ഒളിമ്പ്യൻ ഡെൻസിൻ വൈറ്റിനെ വിവാഹം കഴിച്ചു. വധുവിൻറെ ആൾക്കാർ സഹ ഒളിമ്പിക് ടീമംഗങ്ങളായ ഷാരോൺ ഡേവീസ്, കെല്ലി ഹോംസ്, ക്രിസ്റ്റിൻ ഒഹുറൂഗു എന്നിവരായിരുന്നു.[12] 50 വയസ്സായപ്പോഴേക്കും അവൾക്ക് മൂന്ന് വിട്രോ ഫെർട്ടിലൈസേഷൻ ചികിത്സകൾ വിജയിച്ചില്ല. സാൻഡേഴ്സണും വൈറ്റും 2013-ൽ നാല് മാസം പ്രായമുള്ള ഇരട്ടകളായ കാസിയസ്, റൂബി മേ എന്നിവരെ വളർത്താൻ തുടങ്ങി. അതിനടുത്ത വർഷം സാൻഡേഴ്സൺ 58 വയസ്സുള്ളപ്പോൾ അവരെ ദത്തെടുത്തു.[4][13] അവരുടെ അനന്തരവൻ, ഡിയോൺ സാൻഡേഴ്സൺ, 2019 ഒക്ടോബറിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനൊപ്പം അരങ്ങേറ്റം കുറിച്ച ഒരു ഫുട്ബോൾ കളിക്കാരനാണ്.
The table below shows Sanderson's best javelin performance per season.[19]:181[20]
Season rankings
Sanderson's position in the rankings of women's javelin throw athletes, based on their longest throw in the year. Only positions in the top 25 are shown.[20]
International competitions
The table shows Sanderson's performances representing Great Britain and England in international competitions.
↑The criteria for eligibility for county championships were "bring born in the county, having lived continuously in the county for nine months before the competition date, or having nine months of service in HM [Armed] Forces stationed within the county".[38]