തെളിനീലക്കടുവ
സമുദ്രനിരപ്പിന് രണ്ടായിരം അടി ഉയരത്തിൽ കാണുന്ന ഒരു ചിത്രശലഭമാണ് തെളിനീലക്കടുവ (Parantica aglea). മലമുകളിലും കാടുകളിലും വസിക്കുന്ന ഇവയെ കണ്ടെത്തുക പ്രയാസമാണ്.[1][2][3][4] ജീവിതരീതികോരിച്ചൊരിയുന്ന മഴയത്തും പറന്നുല്ലസിക്കുന്ന ഈ ശലഭത്തിന് വേനൽക്കാലം അത്ര താല്പര്യമില്ല. വെയിൽ മൂക്കുന്നതോടെ ഇവ ഉൾക്കാടുകളിലേയ്ക്ക് ഉൾവലിയും. കൂട്ടമായി വള്ളിച്ചെടികളിലും മരച്ചില്ലകളിലും ഇരുന്ന വിശ്രമിക്കാറുണ്ട്. അരിപ്പൂവിന്റെ (Lanthana) തേനുണ്ണാൻ വലിയ താല്പര്യമാണ്. ശരീരപ്രകൃതിആൺശലഭത്തിന്റെ പിൻചിറകിൽ ചില സവിശേഷ ശൽക്ക അറകൾ ഉണ്ട്. ഈ അറയെ സുഗന്ധസഞ്ചി എന്ന് വിളിയ്ക്കുന്നു. ഇണചേരുന്ന സമയത്ത് സുഗന്ധം പരത്തി ഇണയെ ആകർഷിക്കുന്നു. ഇതിന്റെ ചിറകുപുറത്തിന് ഇരുണ്ട തവിട്ടുനിറമാണ്. തവിട്ടുനിറത്തിൽ നീല കലർന്ന വെളുത്ത പുള്ളികളും വരകളും കാണാം. ഈ വരകളും പുള്ളികളും മങ്ങിയ ചില്ലുപോലെ സുതാര്യമാണ്. അതുകൊണ്ടാണ് ഈ പൂമ്പാറ്റയെ ഇംഗ്ലീഷിൽ ഗ്ലാസ്ബ്ലൂ ടൈഗർ എന്ന് വിളിയ്ക്കുന്നത്. ചിറകിന്റെ അടിവശത്ത് കൂടുതൽ തെളിഞ്ഞ വരകളും പുള്ളികളും കാണാം. പ്രജനനംഎരിക്ക്, വെള്ളിപാല തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ചുവപ്പുകലർന്ന നീലനിറമാണ്. ദേഹത്ത് മഞ്ഞയും വെളുപ്പും നിറമുള്ള പുള്ളികൾ കാണാം. പുഴുപൊതിയ്ക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്. പുറത്ത് സുവർണ്ണപുള്ളികളും നീലപ്പുള്ളികളും കാണാം. ദേശാടനംഈ ശലഭം ഒരു ദേശാടനസ്വഭാവമുള്ളതാണ് ചിത്രശാല
അവലംബം
പുറം കണ്ണികൾParantica aglea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia