തെഹ്‌റാൻ സർവ്വകലാശാല
ഇറാനിലെ തെഹ്‌റാനിൽ സ്ഥിതിചെയ്യുന്ന ഒരു ആധുനിക സർവ്വകലാശാലയാണ് തെഹ്‌റാൻ സർവ്വകലാശാല - Tehran University. (Persian: دانشگاه تهران) ചരിത്രപരവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ സവിശേഷതയെയും ഗവേഷണഅദ്ധ്യാപന രീതിയും അടിസ്ഥാനമാക്കി ഈ സർവ്വകലാശാലയ്ക്ക് 'ഇറാനിലെ മദർ യൂണിവേഴ്‌സിറ്റി' (പേർഷ്യൻ: دانشگاه مادر ) എന്ന് വിളിപ്പേരുണ്ട്. ദേശീയ, അന്തർദേശീയ റാങ്കിംഗിലും ലോകത്തിലെ മികച്ച സർവകലാശാലകളിലും മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നാണിത്..[3][4][5] 111 ബാച്ചിലേഴ്സ് ഡിഗ്രി പ്രോഗ്രാമുകളും 177 മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകളും 156 പിഎച്ച്ഡി പ്രോഗ്രാമുകളും സർവകലാശാല വാഗ്ദാനം ചെയ്യുന്നു.[6] 1851 ൽ സ്ഥാപിതമായ ദാർ അൽ-ഫനുൻ, 1899 ൽ സ്ഥാപിതമായ ടെഹ്‌റാൻ സ്‌കൂൾ ഓഫ് പൊളിറ്റിക്കൽ സയൻസസ് എന്നിവയിൽ നിന്ന് പല വകുപ്പുകളും ടെഹ്‌റാൻ സർവകലാശാലയിൽ ലയിച്ചു. നഗരത്തിന്റെ മധ്യഭാഗത്താണ് സർവകലാശാലയുടെ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, മറ്റ് കാമ്പസുകൾ നഗരത്തിലുടനീളവും വ്യാപിച്ചു കിടക്കുന്നു. നഗരത്തിന്റെ മധ്യ കിഴക്കൻ ഭാഗത്തുള്ള ബാഗെ നെഗാരെസ്താൻ കാമ്പസ്, നഗരത്തിന്റെ മധ്യ പടിഞ്ഞാറൻ ഭാഗത്തുള്ള വടക്കൻ അമീരാബാദ് കാമ്പസുകൾ, തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശത്താണ് അബുറെഹാൻ കാമ്പസ് സ്ഥിതിചെയ്യുന്നത്. അവലംബം
|
Portal di Ensiklopedia Dunia