തേനി മെഡിക്കൽ കോളേജ്
ഇന്ത്യയിലെ തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഒരു അധ്യാപന ആശുപത്രിയാണ് തേനി ഗവണ്മെന്റ് മെഡിക്കൽ കോളേജും ആശുപത്രിയും. 2004 ലാണ് ഇത് സ്ഥാപിതമായത്. കോളേജ് NH 85 ൽ ജില്ലാ തലസ്ഥാനമായ തേനിയിൽ നിന്നും 9 കി.മീ അകലെയും ഔണ്ടിപ്പട്ടിയിൽ നിന്ന് 7കി.മീ അകലത്തിലുമാണ് സ്ഥിതി ചെയ്യുന്നത് . ചരിത്രം2002 ഓഗസ്റ്റ് 16-ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഡോ. ജെ. ജയലളിതയാണ് തേനി സർക്കാർ മെഡിക്കൽ കോളേജിന് തറക്കല്ലിട്ടത്, 2004 ഡിസംബർ 8-ന് ആദ്യത്തെ ആശുപത്രിയും കോളേജ് പരിസരവും ഉദ്ഘാടനം ചെയ്തു. 2006-ൽ ആദ്യത്തെ 100 വിദ്യാർത്ഥികൾക്ക് എംബിബിഎസ് പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചു. കോളേജ്എംബിബിഎസ് പ്രോഗ്രാമിന് പുറമേ, കോളേജ് പാരാമെഡിക്കുകൾ, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റുകൾ, നഴ്സുമാർ എന്നിവർക്ക് ഡിപ്ലോമകളും എംഡിമാർക്കുള്ള സ്പെഷ്യലിസ്റ്റ് പരിശീലനവും വാഗ്ദാനം ചെയ്യുന്നു. കോളേജ് തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള തമിഴ്നാട് ഡോ. എംജിആർ മെഡിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഇത് എംസിഐയുടെ അംഗീകാരമുള്ളതാണ്. തമിഴ്നാട് സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. കോളേജ് ഗ്രൗണ്ടിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ ഉണ്ട്. കോളേജ് വകുപ്പുകൾ
ആശുപത്രിആശുപത്രിയിൽ 900 കിടക്കകളും ഒരു ഔട്ട്പേഷ്യന്റ് വാർഡും ഉണ്ട്. ആശുപത്രി വകുപ്പുകൾ
ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia