തേറമ്പിൽ രാമകൃഷ്ണൻ
മുൻ കേരള നിയമസഭ സ്പീക്കറും 1991 മുതൽ 2016 വരെ 25 വർഷം തൃശൂരിൽ നിന്ന് നിയമസഭാംഗവുമായിരുന്ന കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ (ജനനം:03 ജൂൺ 1941)[2][3][4] ജീവിതരേഖതൃശൂർ ജില്ലയിലെ കുറ്റൂരിൽ മേലൂട്ട് കൃഷ്ണമേനോൻ്റെയും നാണിക്കുട്ടിയമ്മയുടേയും മകനായി 1941 ജൂൺ 03ന് ജനിച്ചു. ബി.എസ്.സി. ബി.എൽ ആണ് വിദ്യാഭ്യാസ യോഗ്യത. തൃശൂർ ശ്രീ കേരളവർമ്മ കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ച തേറമ്പിൽ രാമകൃഷ്ണൻ ഒരു അഭിഭാഷകൻ കൂടിയാണ്[5] രാഷ്ട്രീയ ജീവിതംവിദ്യാർത്ഥി സംഘടനയിൽ പ്രവർത്തിച്ചാണ് പൊതുരംഗ പ്രവേശനം. പ്രധാന പദവികൾ
മറ്റ് പദവികൾ
തേറമ്പിൽ രാമകൃഷ്ണൻ അഭിഭാഷകനും കേരളത്തിലെ ഒരു രാഷ്ട്രീയപ്രവർത്തകനുമാണ്. ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. കേരള നിയമസഭയിലേയ്ക്ക് ഇദ്ദേഹം 1982, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം മുൻ നിയമസഭാ സ്പീക്കറുമായിരുന്നു (1995–96, 2004–2006 എന്നീ കാലയളവുകളിൽ). കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവിലും ഇദ്ദേഹം അംഗമാണ്.[6][7][8] തിരഞ്ഞെടുപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia