തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 131.15 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ: വടക്ക് തവിഞ്ഞാൽ പഞ്ചായത്ത്, കണ്ണൂർ ജില്ല, തെക്ക് കോഴിക്കോട് ജില്ല, കിഴക്ക് എടവക, വെള്ളമുണ്ട പഞ്ചായത്തുകൾ, പടിഞ്ഞാറ് കോഴിക്കോട്, കണ്ണൂർ ജില്ലകൾ എന്നിവയാണ് 2001 ലെ സെൻസസ് പ്രകാരം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത 83.77% ഉം ആണ്. ചരിത്രംതൊണ്ടനാടിന്റെ ചരിത്രത്തിനു പഴശ്ശിയുടെ കാലം വരെ വരെ മാത്രമേ അറിവുള്ളു. പഴശ്ശിയുടെ അധീനത്തിലിരുന്ന തൊണ്ടർനാട് 1805 നവംബർ 30 ന് വീരപഴശ്ശിയുടെ ചരമത്തോടെ ബ്രിട്ടീഷുകാരുടെ അധീനതയിലായി. സ്ഥലനാമോൽപത്തി[1]ഈ പ്രദേശം നെല്ലിയോട് തിരുമുൽപ്പാടിനവകാശപ്പെട്ടതായിരുന്നു. തൊണ്ടർ നമ്പിയാരായിരുന്നുഅദ്ദേഹത്തിനുവേണ്ടി മന്ത്രിസ്ഥാനിയായ തൊണ്ടർനാടിൻറെ ഭരണം നടത്തിയത്. തൊണ്ടർ നമ്പിയാർ ഭരിച്ച നാടായത് കൊണ്ട് തൊണ്ടർനാട് എന്ന പേർ ലഭിച്ചു. സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾവയനാടൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ശ്രീ.കെ.പി.ക്യഷ്ണൻ നായർ ദേശിയ പ്രസ്ഥാനത്തെ നയിച്ച പ്രമുഖരിൽ പ്രധാനിയായിരുന്നു. ഇദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്ന സാംസ്കാരിക സ്ഥാപനമാണ് നിരവിൽ പുഴയിലെ ശ്രീ.കെ.പി. ക്യഷ്ണൻ നായർ സ്മാരക വായനശാല. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾസ്വാതന്ത്യാനന്തരം കേരളത്തിലാകെ അലയടിച്ച ജന്മിത്ത വിരുദ്ധ സമരത്തിൻറെ അലയൊലികൾ ഈ പഞ്ചായത്തിലുമുണ്ടായി. 1950 കളിൽ പാട്ട വ്യവസ്ഥയ്ക്കെതിരായ പ്രതിഷേധങ്ങൾ അങ്ങിങ്ങ് ഉയരുകയുണ്ടായി. പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികൾ[2]1963ൽ രൂപീ ക്യതമായ ഈ പഞ്ചായത്തിൻറെ ആദ്യ പ്രസിഡൻറ് സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.പി.ക്യഷ്ണൻ നായർ ആയിരുന്നു.2015ലെ തെരഞ്ഞേടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം നേടി. ഇപ്പോൾ സി.പി.എം അംഗം കുര്യാക്കോസ് പി.എ പ്രസിഡണ്ടും സലോമി ഫ്രാൻസിസ് വൈസ്പ്രസിഡണ്ടും ആണ്. വാർഡുകൾ, 2015ൽ മെമ്പർമാർ [3]
അവലംബം
|
Portal di Ensiklopedia Dunia