തൊപ്പിഹനുമാൻ കുരങ്ങ്
ഹനുമാൻ കുരങ്ങുകളിലെ ഒരു സ്പീഷിസ് ആണ് തൊപ്പിഹനുമാൻ കുരങ്ങ്[2] (The tufted gray langur, Madras gray langur, Coromandel sacred langur, ശാസ്ത്രനാമം: Semnopithecus priam). മറ്റു ഹനുമാൻ കുരങ്ങുകളെപ്പോലെ ഇവയുടെയും മുഖ്യാഹാരം ഇലകളാണ്. ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. ഇലിയഡിൽ, നിന്നും നാമകരണം ചെയ്ത മൂന്നു Semnopithecus സ്പീഷിസുകളിൽ ഒന്നാണിത്. (മറ്റു രണ്ടെണ്ണം S. hector ഉം S. ajax ഉം ആണ്). സിംഹളഭാഷയിൽ ഇവ හැලි වදුරා (Heli wandura) എന്ന് അറിയപ്പെടുന്നു. ശരീരസവിശേഷതകൾ
ആണുങ്ങളാണ് പെണ്ണുങ്ങളേക്കാൾ വലുത്.[3] ശ്രീലങ്കയിൽ കാണുന്നവയുടെ പിൻഭാഗം ചാരനിറത്തിലും പ്രായമാകുന്തോറും കറുപ്പ് കൂടിവരുന്നതരത്തിലുമാണ്. ![]() ![]() ഇതിന് രണ്ട് ഉപസ്പീഷിസുകൾ ഉണ്ട്, ശ്രീലങ്കയിലും തെക്കൻ പശ്ചിമഘട്ടത്തിലും Semnopithecus priam thersites യും ആന്ധ്രയിലും തമിഴ്‌നാട്ടിലും Semnopithecus priam priam യും.
അവാസവ്യവസ്ഥശ്രീലങ്കയിൽ ഇവ വരണ്ട പ്രദേശങ്ങളിലും മനുഷ്യൻ അധിവസിക്കുന്നിടത്തും എല്ലാം കാണപ്പെടുന്നുണ്ട്. പുരാണപ്രസിദ്ധമായ പൊളോണ്ണാരുവ, ഡാംബുള, അനുരാധപുര, സിഗിരിയ എന്നിവിടങ്ങളിലെല്ലാം ഇവയെ കാണം. ദ്വീപിന്റെ തെക്കുള്ള ഹമ്പൻടോട മുതലായ ഇടങ്ങളിലും ഇവയെ കണ്ടുവരുന്നുണ്ട് ഭക്ഷണംമിക്കവാറും പച്ചിലകൾ തിന്നുന്ന ഇവ സസ്യജന്യമായ എന്തും തിന്നാറുണ്ട്. പഴങ്ങളും വിത്തുകളും തിന്നാറുണ്ട്.[4][5] മിക്കവാറും ജലാശയങ്ങളുടെ അടുത്തുകാണുന്ന ഇവ താമരവിത്തുകൾ തിന്നാറുണ്ട്.[6] ആവാസവ്യവസ്ഥപൊതുവേ നാണംകുണുങ്ങികളായ തൊപ്പിഹനുമാൻ കുരങ്ങുകൾ ചിലപ്പോഴേ മരങ്ങളിൽ വസിക്കാറുള്ളൂ. ഭീഷണിയൊന്നുമില്ലെങ്കിൽ ഉടൻതന്നെ താഴെയെത്തുന്ന സ്വഭാവമാണ്. സ്വഭാവംശത്രുക്കൾസംരക്ഷണംഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Semnopithecus priam എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Semnopithecus priam എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia