പ്രമുഖ തമിഴ് സാഹിത്യകാരനാണ് തോപ്പിൽ മുഹമ്മദ് മീരാൻ (ജനനം : 26 സെപ്റ്റംബർ 1944). നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1997 ൽ ചായ്‌വു നാർക്കാലി എന്ന കൃതിക്ക് ലഭിച്ചു.[1] മീരാന്റെ പല കഥകളും ചരിത്രവുമായി കെട്ടുപിണഞ്ഞുകിടക്കുന്നതാണ്. വിവിധ കാലഘട്ടത്തിലുണ്ടായ സാമൂഹിക പരിവർത്തനങ്ങളും എഴുത്തിൽ വിഷയീഭവിക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതിയംഗം, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജീവിതരേഖ
1944 സെപ്‌റ്റംബർ 26-ന് കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് ജനിച്ചു. നാഗർകോവിൽഎസ്.ടി. ഹിന്ദു കോളജിൽ നിന്ന് ഇക്കണോമിക്‌സിൽ ബി.എ. പൂർത്തിയാക്കി. വ്യാപാരിയായിരുന്നു. മലയാളത്തിലെഴുതിയത് തമിഴിൽ പരിഭാഷപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്റെ രചനാ രീതി.[2] ആറു നോവലും അഞ്ചു കഥാസമാഹാരങ്ങളും വിവർത്തനങ്ങളുമടക്കം കടലോരഗ്രാമത്തിൽ കതൈ, ഇംഗ്ലീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷ് വിവർത്തനമായ ദി സ്‌റ്റോറി ഒഫ് എ സീസൈഡ് വില്ലേജ് ക്രോസ്‌വേഡ് അവാർഡിന് ഷോർട്ട്‌ലിസ്‌റ്റ് ചെയ്യപ്പെട്ടു.
കൃതികൾ
നോവലുകൾ
ഒരു കടലോരഗ്രാമത്തിൽ കതൈ (1988, The Story of Sea Side Village)
തുറൈമുഖം (1991, Harbour)
കൂനൻതോപ്പ് (1993, The Grove of a Hunchback)
ചായ്‌വു നാർക്കാലി (1995, The Reclining Chair)
അഞ്ചുവണ്ണം തെരു (2011)
എരിഞ്ഞു തീരുന്നവർ
കഥാസമാഹാരങ്ങൾ
അൻപുക്കു മുതുമൈ ഇല്ലൈ
തങ്കരാശു(1995)
അനന്തശയനം കോളനി
തോപ്പിൽ മുഹമ്മദ് മീരാൻ കതൈകൾ
ഒരു മാമരമും കൊഞ്ചം പറവൈകളും
മരണത്തിൻ മീതെ ഉരുളും സക്കാരം
വിവർത്തനങ്ങൾ - തമിഴിലേക്ക്
ഹുസ്നു ജമാൽ
ദൈവത്തിന്റെ കണ്ണ്
വൈക്കം മുഹമ്മദ് ബഷീറിൻ വാഴ്കൈ വരലാറ് (എം.എൻ. കാരശ്ശേരി)
തൃക്കൊട്ടിയൂർ കുരുണവേൽ(യു.എ. ഖാദർ)
മീസാൻ കർക്കളിൻ കാവൽ (പി.കെ. പാറക്കടവ്)
പുരസ്കാരങ്ങൾ
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1997-ചായ്‌വു നാർക്കാലി)