തോമസ് കല്ലമ്പള്ളി
തോമസ് കല്ലമ്പള്ളി (ജീവിതകാലം : 19 ഏപ്രിൽ 1953 - 2002 ഫെബ്രുവരി 27) കേരളത്തിലെ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ശ്രദ്ധേയനായ രാഷ്ട്രീയക്കാരനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ജനിച്ച അദ്ദേഹം തന്റെ 18ആം വയസ്സിൽ കാഞ്ഞിരപ്പള്ളിയിലെ ആനക്കല്ലിൽ യുവാക്കൾക്കായി ഒരു ഗ്രന്ഥശാല ആരംഭിച്ചു. എറണാകുളത്തെ ഗവൺമെന്റ് ലോ കോളജിൽ നിയമ പഠനം നടത്തിക്കൊണ്ടിരിക്കവേ കേരള കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ കേരള സ്റ്റുഡന്റ്സ് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെന്റ് ആന്റണീസ് പൊതുവിദ്യാലയത്തിന്റെ തുടക്കം മുതൽ അദ്ദേഹത്തിന്റെ മരണം വരെയുള്ള കാലത്ത് പലവട്ടം പി.ടി.എ. പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.[2] സെന്റർ ഫോർ ഹ്യൂമൻ റിസോഴ്‌സ്ഡ് ഡെവലപ്‌മെന്റ് ഓഫ് കേരള, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയിലും കല്ലമ്പള്ളി അംഗമായിരുന്നു. വിവിധ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിന്റെ മുൻനിര കാമ്പെയ്ൻ മാനേജർ കൂടിയായിരുന്നു അദ്ദേഹം. കേരള നിയമസഭയുടെ ചരിത്രത്തിൽ 26-ആമത്തെ വയസ്സിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കല്ലമ്പള്ളി, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എം.എൽ.എ. എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. അവലംബം
|
Portal di Ensiklopedia Dunia