തോമസ് കുര്യാളശേരി
മലബാർ സുറിയാനി കത്തോലിക്കാസഭയിലെ ഒരു വാഴ്ത്തപ്പെട്ടവനാണ് കുര്യാളശ്ശേരി മാർ തോമാ . (ജനനം: ജനുവരി 14, 1873; മരണം: ജൂൺ 2, 1925). ഇദ്ദേഹത്തിന്റെ നന്മയും ശ്രേഷ്ഠഗുണങ്ങളും പരിഗണിച്ച് ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ ബിഷപ്പ് കുര്യാളശേരിയെ വാഴ്ത്തപ്പെട്ടവാനാക്കുവാനുള്ള കല്പന നൽകി. ചങ്ങനാശേരി രൂപതയുടെ ആദ്യ ബിഷപ്പായിരുന്നു ഇദ്ദേഹം.[1] 1873 ജനുവരി 14 ന് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ (അന്ന് കോട്ടയം ജില്ലയിലായിരുന്നു ചമ്പക്കുളം) ചമ്പക്കുളത്താണ് ഇദ്ദേഹത്തിന്റെ ജനനം.1925 ജൂൺ 2-ന് റോമിൽ വച്ച് അന്തരിച്ചു. ജീവചരിത്രംപതിനാറാം വയസ്സിൽ റോമിലെ പ്രൊപ്പഗാന്താ കോളേജിൽ ചേർന്നു. പത്തു വർഷത്തെ പഠനം കഴിഞ്ഞ് 1899-ൽ വൈദികപ്പട്ടം സ്വീകരിച്ചു. 1911-ൽ ചങ്ങനാശ്ശേരിയുടെ വികാരി അപ്പസ്തോലിക്കയായി. സ്ത്രീകൾക്കു വേണ്ടി വാഴപ്പള്ളിയിൽ ആരാധനാമഠം 1908-ൽ സ്ഥാപിച്ചു. 1914-ൽ വീണ്ടും റോമിലെത്തി മാർപാപ്പയെ സന്ദർശിച്ചു. 1921-ൽ സെന്റ് ബർക്കുമാൻസ് കോളേജ് സ്ഥാപിക്കുന്നതിനായി മുൻ നിരയിൽ നിന്നു പ്രവർത്തിച്ചു. 1925-ൽ വീണ്ടും റോം സന്ദർശിക്കുകയും ആസമയത്ത് മരണമടയുകയും ചെയ്തു. വത്തിക്കാനു സമീപം റോമാ നഗരത്തിൽ സംസ്കരിച്ചു. അവലംബംThomas Kurialacherry എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia