തോമസ് ലുബാംഗ ഡൈലോ
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ സായുധ രാഷ്ട്രീയനേതാവായിരുന്നു തോമസ് ലുബാംഗ ഡൈലോ. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലായിരുന്ന കോംഗോയിലെ വിമതവിഭാഗത്തിന്റെ നേതാവായിരുന്നു ലുബാംഗ. കോംഗോളീസ് പാട്രിയോട്‌സ് യൂണിയന്റെ (യു.പി.സി.) സ്ഥാപകനേതാവായ ലുബാംഗയെ പ്രായപൂർത്തിയാകാത്ത കുട്ടികളെ യുദ്ധത്തിനുപയോഗിച്ചതിന് അന്താരാഷ്ട്ര ക്രിമിനൽകോടതി 14 വർഷത്തെ തടവുശിക്ഷ വിധിച്ചത്. ജീവിതരേഖതടവു ശിക്ഷ2002 - 03 കാലത്തുണ്ടായ യുദ്ധത്തിലാണ് പതിനഞ്ചുവയസ്സിൽ താഴെയുള്ള ആൺകുട്ടികളേയും പെൺകുട്ടികളേയും ലുബാംഗയുടെ നേതൃത്വത്തിലുള്ള വിമതസേനയിൽ നിർബന്ധപൂർവം ചേർത്തത്. യുദ്ധകാലത്ത് വീടുകളിൽ ചെന്ന് കന്നുകാലികളെയോ, പണമോ, കുട്ടികളെയോ 'സംഭാവന' ചെയ്യാൻ ലുബാംഗയും കൂട്ടരും ആവശ്യപ്പെടുകയായിരുന്നു. വിമതക്യാമ്പിൽ പത്തുവയസ്സുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെയും അംഗരക്ഷകരായി ഉപയോഗിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളും കോടതി പരിശോധിച്ചു. 1999-2003 കാലത്ത് കോംഗോയിലെ ബുനിയ നഗരത്തിലുണ്ടായ വംശീയകലാപത്തിൽ അറുപതിനായിരത്തോളം പേർ കൊല്ലപ്പെട്ടു. 2025 ജനുവരിയിൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ (ഡിആർസി) കുറിച്ചുള്ള റിപ്പോർട്ടിൽ, ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സംഘം, തോമസ് ലുബാംഗ സായുധ ഗ്രൂപ്പുകളെയും, ഇറ്റൂറിയിലെ സയറിനെയും, മാർച്ച് 23 പ്രസ്ഥാനത്തെയും പിന്തുണയ്ക്കുന്നതായി ആരോപിച്ചു. അവലംബംഅധിക വായനയ്ക്ക്പുറം കണ്ണികൾ
|
Portal di Ensiklopedia Dunia