ത്രീ മങ്കീസ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" നൂറി ബിൽജേ ജെയ്ലൻ രചനയും, സംവിധാനവും നിർവഹിച്ച് 2008-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ത്രീ മങ്കീസ് (തുർക്കിഷ്: Üç Maymun). ഒരു കുടുംബത്തിലെ അച്ഛൻ, അമ്മ, മകൻ എന്നീ മൂന്ന് കഥാപാത്രങ്ങളിൽ ഊന്നിയാണ് ചിത്രം മുന്നോട്ട് പോകുന്നത്. 2008-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ആദ്യപ്രദർശനം നടത്തിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരം സ്വന്തമാക്കി. ഏറ്റവും മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.[1] 81-മത് ഓസ്ക്കാർ പുരസ്ക്കാരത്തിൽ ഏറ്റവും മികച്ച വിദേശചിത്രങ്ങൾക്കുള്ള പുരസ്ക്കാരത്തിന് തുർക്കിയിൽനിന്നുള്ള ഔദ്യോഗിക എൻഡ്രിയായിരുന്നു ത്രീ മങ്കീസ്.[2] 2008-ലെ ഹൈഫ ചലച്ചിത്രംഏലയിൽ ഗോൽഡൻ ആങ്കർ പുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി.[3] കഥാ പശ്ചാത്തലംസെർവെറ്റ് മദ്ധ്യവയ്ക്കനായ ഒരു ബിസിനസുകാരനാണ്, രാഷ്ട്രീയത്തിൽ പ്രവേശിക്കുവാൻ തയ്യാറെടുക്കുകയാണ് അയാൾ. അയാളുടെ ഡ്രവറാണ് എയൂപ്പ്. ഒരു രാത്രിയിൽ സെർവെറ്റ് ഓടിച്ച കാറിടിച്ച് ഒരു വഴിയാത്രക്കാരൻ കൊല്ലപ്പെടുന്നു. അത് തന്റെ രാഷ്ട്രീയ ഭാവിക്കു ദോഷമാകുകയാൽ കുറ്റം ഏറ്റെടുക്കുവാൻ ഡ്രൈവറായ എയൂപ്പിനോട് അയാൾ ആവശ്യപ്പെടുന്നു. പ്രതിഫലമായി വലിയൊരു തുകയും ഏല്ലാ മാസവും ശമ്പളവും അയാൾ വാഗ്ദാനം ചെയ്യുന്നു. എയൂപ്പ് ഒൻപതുമാസം ജയിൽ ശിക്ഷക്ക് വിധിക്കപ്പെടുന്നു. എയൂപ്പിന്റെ മകൻ ഇസ്മൈൽ പരീക്ഷകളിൽ തോറ്റ് നിർക്കുകയാണ്. പുതിയ ഒരു കാർ വാങ്ങുവാനായി സെർവറ്റിനോട് പണം ആവശ്യപ്പെടുവാൻ അവൻ അമ്മ ഹേസറിനെ നിർബന്ധിക്കുന്നു. പണം വാങ്ങുവാനായി സെർവറ്റിന്റെ പലതവണ കാണുന്ന ഹേസർ അയാളുമായി അടുക്കുന്നു. ഹേസറും സെർവേറ്റുമായുള്ള അടുപ്പം മകൻ ഇസ്മൈൽ അവിചാരിതമായി കാണാനിടവരുന്നു. ഇസ്മൈൽ അമ്മയെ തല്ലുകയും ചീത്തവിളിക്കുകയും ചെയ്യുന്നു. അതിനിടയിൽ എയൂപ്പ് ജയിൽ മോചിതനയി തിരികെയെത്തുന്നു. മകൻ പുതിയ കാർ വാങ്ങിയത് അയാൾക്ക് ഇഷ്ടപ്പെടുന്നില്ല. ഹെസറും സെർവറ്റുമായുള്ള ബന്ധം അയാൾ തിരിച്ചറിയുന്നു. അതിനിടയിൽ ഇസ്മൈൽ സെർവറ്റിനെ കൊലപ്പെടുത്തുന്നു. മകന് ജയിൽ ശിക്ഷ ലഭിക്കാതിരിക്കുവാൻ എയൂപ്പ് അനാഥനായ ഒരു യുവാവിനോട് കൂറ്റം ഏറ്റെടുത്ത് ജയിലിൽ പോകുവാൻ ചട്ടംകെട്ടുകയും പണം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. പുരസ്കാരങ്ങൾ
ഇതും കൂടി കാണുകഅവലംബം
പുറമെ നിന്നുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia