ത്രെട്ട് (കമ്പ്യൂട്ടിംഗ്)കമ്പ്യൂട്ടർ സുരക്ഷയിൽ, ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിലോ ആപ്ലിക്കേഷനിലോ അനാവശ്യമായ ആഘാതം സൃഷ്ടിക്കുന്ന ഒരു അപകടസാധ്യത വഴി സുഗമമാക്കുന്ന ഒരു നെഗറ്റീവ് പ്രവർത്തനമോ സംഭവമോ ആണ് ത്രെട്ട് അഥവാ കമ്പ്യൂട്ടറിനുള്ളിൽ ഉണ്ടാകുന്ന ഭീഷണികൾ.[1] ഒരു വ്യക്തിയോ ക്രിമിനൽ ഗ്രൂപ്പോ ഹാക്കിംഗ് ചെയ്യുന്നത് പോലെ, മനഃപൂർവം ചെയ്യുന്ന മോശമായ ഒന്നായിരിക്കാം ത്രെട്ട്. കമ്പ്യൂട്ടർ തകരാർ അല്ലെങ്കിൽ ഭൂകമ്പം അല്ലെങ്കിൽ തീ പോലെയുള്ള പ്രകൃതി ദുരന്തം പോലെ ആകസ്മികമായി സംഭവിക്കുന്ന ഒരു നെഗറ്റീവ് സംഭവവുമാകാം ഇത്. മൊത്തത്തിൽ, അപകടമോ വൾനറബിലിറ്റികളോ ഉണ്ടാക്കാൻ സാധ്യതയുള്ള ഏതെങ്കിലും സാഹചര്യം, കഴിവ്, പ്രവർത്തനം അല്ലെങ്കിൽ ഇവന്റ് എന്നിവയാണ്.[2] ത്രെട്ട് ഒരു അപകട സിഗ്നൽ പോലെയാണ്, അതേസമയം ത്രെട്ട് ആക്ടർ ഒരു കുഴപ്പക്കാരനെപ്പോലെ അപകടമുണ്ടാക്കുന്ന യഥാർത്ഥ വ്യക്തിയോ ഗ്രൂപ്പോ ആണ്. അതിനാൽ, ത്രെട്ട് ഒരു മുന്നറിയിപ്പാണ്, ഒരു ത്രെട്ട് ആക്ടറാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. അവലംബം
|
Portal di Ensiklopedia Dunia