ത്വാരിഖ് അൽ-സുവൈദാൻ
പ്രശസ്തനായ ഒരു എഴുത്തുകാരനും പ്രഭാഷകനുമാണ് ഡോ.താരിഖ് മുഹമ്മദ് അൽ സുവൈദാൻ (അറബിക്: طارق محمد السويدان; ജനനം: നവംബർ 15, 1953). ത്വാരിഖ് സുവൈദാൻ എന്ന് അറിയപ്പെടുന്നു. [1] ജീവിതരേഖ1953-ൽ കുവൈത്തിൽ ജനിച്ചു. അമേരിക്കയിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് പെട്രോളിയം എഞ്ചിനീയറിംഗിൽ ബിരുദവും (1975) ഓക് ലഹോമയിലെ തെൽസാ യൂനിവേഴ്‌സിറ്റിയിൽ നിന്ന് അതേ വിഷയത്തിൽ മാസ്റ്റർ ബിരുദവും (1982) ഡോക്ടറേറ്റും (1990)കരസ്ഥമാക്കി.കുവൈത്തിലെ എണ്ണമന്ത്രാലയത്തിനു കീഴിൽ ഇൻസ്‌പെക്ടറായും ടെക്‌നിക്കൽ എജ്യൂക്കേഷൻ കോളേജിൽ അസി. പ്രെഫസറായും അമേരിക്കയിലേയും മലേഷ്യയിലേയും ചില കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചു. 1992 മുതൽ കുവൈത്തിലെ അൽ ഇബ്‌റാഅ ഗ്രൂപ്പിന്റെ തലവനാണ്.മാനേജ്‌മെന്റ് വിദഗ്ദ്ധൻ കൂടിയായ ഡോ.സുവൈദാൻ തത്സംബന്ധിയായ ഇരുപതോളം പുസ്തകങ്ങളും ഒരു ഡസനിലേറെ ഓഡിയോ- വീഡിയോ ആൽബങ്ങളും പ്രസിദ്ധപ്പെടുത്തുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട. ഇസ്ലാമിക ചരിത്രവുമായി ബന്ധപ്പെട്ട് ഇരുപതിൽ പരം ദൃശ്യ-ശ്രാവ്യ പരിപാടികളുടെ നിർമാതാവാണ്.വിവിധ റേഡിയോ ടി.വി. ചാനലുകളിൽ ഇസ്ലാമിക ചരിത്രസംബന്ധിയായ ധാരാളം പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.ഗൾഫു നാടുകൾക്കു പുറമെ മലേഷ്യ,യൂറോപ്പ്, അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലും ഒട്ടേറെ മാനേജ്‌മെന്റ് ട്രെയിനിംഗ് ക്ലാസുകൾ നടത്തിയിട്ടുള്ള ഡോ. സുവൈദാന്റെ കീഴിൽ അമ്പതിനായിരത്തിൽപരം ആളുകൾ പരിശീലനം നേടിയിട്ടുണ്ട്. [2] [3] [4] അവലംബം
|
Portal di Ensiklopedia Dunia