ദ അൺവെൽകം കമ്പാനിയൻ: എ സ്ട്രീറ്റ് സീൻ ഇൻ കെയ്റോ
പ്രീ-റാഫേലൈറ്റ് ചിത്രകാരനായ ജോൺ വില്യം വാട്ടർഹൗസ് പ്രീ-റാഫേലൈറ്റ് ശൈലിയിൽ ചിത്രീകരിച്ച ഒരു ആദ്യകാല പെയിന്റിംഗ് ആണ് ദ അൺവെൽകം കമ്പാനിയൻ: എ സ്ട്രീറ്റ് സീൻ ഇൻ കെയ്റോ. 1873-ൽ പൂർത്തിയായ ഈ ചിത്രം റോയൽ സൊസൈറ്റി ഓഫ് ബ്രിട്ടീഷ് ആർട്ടിസ്റ്റ് ഗാലറിയിൽ പ്രദർശിപ്പിച്ചു.[1][2] 1951-ൽ പി. ഓൾഡ്മാൻ അതിനെ ടൗൺലേ ആർട്ട് ഗ്യാലറിയിലേക്ക് സംഭാവന ചെയ്തു. ആൻറണി ഹോബ്സൺ ഈ ചിത്രത്തിൻറെ ശരിയായ പേര് കണ്ടുപിടിക്കുന്നതുവരെ സ്പാനിഷ് ടാംബുരിൻ ഗേൾ എന്ന് ഈ ചിത്രം തെറ്റിദ്ധരിച്ചിരുന്നു.[1][2]വാട്ടർ ഹൌസ് പിന്നീട് ഇതേ യുവതിയെ തന്നെ ഇതേ വസ്ത്രത്തിൽ വാട്ടർ ഗേൾ എന്ന പേരിൽ മറ്റൊരു ചിത്രത്തിലും ചിത്രീകരിച്ചിരുന്നു.[1] പ്രീ-റാഫേലൈറ്റ് ശൈലി1848-ൽ വില്യം ഹോൽമാൻ ഹണ്ട്, ജോൺ എവെറെറ്റ് മില്ലെയ്സ്, ഡാന്റെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയവർ ചേർന്ന് 1848-ൽ സ്ഥാപിച്ച ഇംഗ്ലീഷ് ചിത്രകാരൻമാരുടെയും കവികളുടെയും കലാകാരന്മാരുടെയും ഒരു സംഘടന ആയിരുന്നു പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്. ഇതിലെ കലാകാരന്മാർ വികസിപ്പിച്ച ശൈലിയാണ് പ്രീ-റാഫേലൈറ്റ് ശൈലി. പിന്നീട് മധ്യകാലഘട്ടത്തിൽ റോസെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എഡ്വേർഡ് ബേൺ-ജോൺസ്, ഇരുപതാം നൂറ്റാണ്ടിലെ ജോൺ വില്യം വാട്ടർഹൗസ് പോലുള്ള കലാകാരന്മാരുടെ ഇടയിലേയ്ക്ക് ഈ ശൈലി വ്യാപിപ്പിച്ചു. [3][4]പ്രീ-റാഫേലൈറ്റ് ശൈലിയിലാണ് ദ അൺവെൽകം കമ്പാനിയൻ: എ സ്ട്രീറ്റ് സീൻ ഇൻ കെയ്റോ ചിത്രീകരിച്ചിരിക്കുന്നത്. അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia