ദ എക്കണോമിക്സ് ടൈംസ്
ഇന്ത്യയിൽ നിന്നു ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഒരു ബിസിനസ് കേന്ദ്രീകൃത ദിനപത്രമാണ് ദ എക്കണോമിക്സ് ടൈംസ്. ടൈംസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇത്. എക്കണോമിക് ടൈംസ് 1961 ൽ പ്രസിദ്ധീകരണം ആരംഭിച്ചു. 2012 ലെ കണക്കനുസരിച്ച്, വാൾ സ്ട്രീറ്റ് ജേർണലിന് ശേഷം ലോകത്തിലെ ഏറ്റവും വ്യാപകമായി വായിക്കപ്പെടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് പത്രമാണ് ഇത്.[4] ഇതിന് 800,000-ലധികം വായനക്കാരുണ്ട്. മുംബൈ, ബെംഗളൂരു, ഡെൽഹി, ചെന്നൈ, കൊൽക്കത്ത, ലഖ്‌നൗ, ഹൈദരാബാദ്, ജയ്‌പൂർ, അഹമ്മദാബാദ്, നാഗ്‌പൂർ, ചണ്ഡീഗഢ്, പൂണെ, ഇൻഡോർ, ഭോപ്പാൽ എന്നീ 14 നഗരങ്ങളിൽ നിന്ന് ഇത് ഒരേസമയം പ്രസിദ്ധീകരിക്കുന്നു. ഇന്ത്യയുടെ സമ്പദ്ഘടന, അന്താരാഷ്ട്ര ധനകാര്യം, ഓഹരി വിലകൾ, സാധനങ്ങളുടെ വിലകൾ, ധനകാര്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇതിന്റെ പ്രധാന ഉള്ളടക്കം. ഈ പത്രം പ്രസിദ്ധീകരിക്കുന്നത് ബെന്നറ്റ്, കോൾമാൻ & കമ്പനി ലിമിറ്റഡ് ആണ്. 1961 -ൽ പത്രം ആരംഭിച്ചപ്പോൾ അതിന്റെ സ്ഥാപക പത്രാധിപർ പി.എസ്.ഹരിഹരൻ ആയിരുന്നു. ദി ഇക്കണോമിക് ടൈംസിന്റെ ഇപ്പോഴത്തെ എഡിറ്റർ ബോധിസത്വ ഗാംഗുലിയാണ്.[5] ഇക്കണോമിക് ടൈംസ് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിൽക്കുന്നു.[6] 2009 ജൂണിൽ പത്രം, ഇടി നൗ എന്ന ടെലിവിഷൻ ചാനൽ ആരംഭിച്ചു.[7][8] എഡിറ്റർമാർ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia