ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (ചലച്ചിത്രം)
ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ 2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ്. 1921-ൽ എഫ്. സ്കോട്ട് ഫിഡ്സ്ജെരാൾഡ് ഇതേ പേരിൽ എഴുതിയ ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രമൊരുക്കിയിരിക്കുന്നത്. ഡേവിഡ് ഫിഞ്ചെർ സംവിധാനം ചെയ്ത ഈ ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് എറിക് റോത്തും, റോബിൻ സ്വിക്കോർഡും ചേർന്നാണ്. ബ്രാഡ് പിറ്റും,കേറ്റ് ബ്ലാങ്കെറ്റും ആണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. 2008 ഡിസംബർ 25-ന് പ്രീമിയർ ഷോ ചെയ്ത ഈ ചിത്രം 2009 ജനുവരി 30-ന് അമേരിക്കയിലും, 2009 ഫെബ്രുവരി 6-ന് യു.കെയിലും പ്രദർശനമാരംഭിച്ചു. മികച്ച ചിത്രം, ഫിഞ്ചെറിനു മികച്ച സംവിധായകൻ. പിറ്റിനു മികച്ച നടൻ [3], ഹെൻസനു മികച്ച സഹനടി എന്നിവയടക്കം 13 ഓസ്കാർ നോമിനേഷനുകളാണ് ഈ ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പുരസ്കാരങ്ങൾ ഈ ചിത്രം നേടി. ഒരു വൃദ്ധനേപ്പോലെ ജനിക്കുകയും കാലക്രമേണ പ്രായം കുറഞ്ഞുവരികയും ചെയ്യുന്ന ബെഞ്ചമിൻ ബട്ടണിന്റെ ജീവിതകഥയാണ് ഈ ചിത്രം പുരസ്കാരങ്ങളും ബഹുമതികളും
പുറമെ നിന്നുള്ള കണ്ണികൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia