ദ ഗാർഡനേഴ്‌സ് ക്രോണിക്കിൾ
ഒരു ബ്രിട്ടീഷ് ഹോർട്ടികൾച്ചർ ആനുകാലികമായിരുന്നു ദ ഗാർഡനേഴ്‌സ് ക്രോണിക്കിൾ. ഏകദേശം 150 വർഷത്തോളം ഈ തലക്കെട്ടിൽ നിലനിന്നിരുന്ന ഈ പ്രസിദ്ധീകരണം ഹോർട്ടികൾച്ചർ വീക്ക് മാസികയുടെ ഭാഗമായി ഇപ്പോഴും നിലനിൽക്കുന്നു. ചരിത്രം1841-ൽ ഹോർട്ടികൾച്ചറിസ്റ്റുകളായ ജോസഫ് പാക്‌സ്റ്റൺ, ചാൾസ് വെന്റ്‌വർത്ത് ദിൽകെ, ജോൺ ലിൻഡ്‌ലി, പ്രിന്റർ വില്യം ബ്രാഡ്‌ബറി എന്നിവർ ചേർന്ന് സ്ഥാപിതമായ ഈ പ്രസിദ്ധീകരണം ദേശീയവും വിദേശവുമായ വാർത്തകളോടൊപ്പം തോട്ടക്കാരും ശാസ്ത്രജ്ഞരും അയച്ച വലിയ അളവിലുള്ള വസ്തുതകളും ഉപയോഗിച്ച് യഥാർത്ഥത്തിൽ ഒരു പരമ്പരാഗത പത്രത്തിന്റെ രൂപത്തിലായിരുന്നു. പൂന്തോട്ടപരിപാലനത്തിന്റെ ഗ്രഹിക്കത്തക്ക എല്ലാ നിരീക്ഷണങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. ദ ഗാർഡനേഴ്‌സ് ക്രോണിക്കിളിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു ആദ്യ പത്രാധിപർ ജോൺ ലിൻഡ്ലി. മറ്റൊരു സ്ഥാപകനായ പാക്സ്റ്റണും പിന്നീട് എഡിറ്ററായി. പ്രമുഖ സംഭാവകരിൽ ചാൾസ് ഡാർവിനും ജോസഫ് ഹുക്കറും ഉൾപ്പെടുന്നു. 1851 ആയപ്പോഴേക്കും ഗാർഡനേഴ്‌സ് ക്രോണിക്കിളിന്റെ സർക്യലേഷൻ 6500 ആയി.[1] 6230 സർക്യലേഷൻ ഉള്ള ഏറ്റവും മികച്ച ദി ഒബ്സർവർ, 3826 സർക്യലേഷൻ ഉള്ള ദി ഇക്കണോമിസ്റ്റ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗാർഡനേഴ്‌സ് ക്രോണിക്കിളിന്റെ സർക്യലേഷൻ അത്ഭുതകരമാം വിധം മികച്ചതായിരുന്നു. ഈ കണക്കുകളിൽ ക്രോണിക്കിളിന്റെ വലിയ അന്താരാഷ്ട്ര വായനക്കാർ ഉൾപ്പെട്ടിരിക്കാം. വലിയ പരസ്യ വിഭാഗത്താൽ ഈ പ്രസിദ്ധീകരണം ശ്രദ്ധിക്കപ്പെട്ടു, 1845-ൽ ഗ്ലാസ് ടാക്‌സ് നിർത്തലാക്കുകയും ഗ്രേറ്റ് എക്‌സിബിഷൻ സൃഷ്ടിച്ച വലിയ താൽപ്പര്യം വ്യക്തിപരവും ചെറുകിട ഹരിതഗൃഹങ്ങളും സാധ്യമാക്കിയപ്പോൾ, പാക്‌സ്റ്റൺ തന്നെ രൂപകൽപ്പന ചെയ്‌ത നിരവധി പരസ്യങ്ങളാൽ നിറഞ്ഞു. അതിന്റെ വിൽപനയിൽ നിന്ന് അദ്ദേഹം ഒരു നല്ല വരുമാനം ഉണ്ടാക്കി. Successive titles
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia