ദ ജാപ്പനീസ് വൈഫ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2010-ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് ദ ജാപ്പനീസ് വൈഫ്. തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അപർണ സെൻ. അഭിനേതാക്കൾ
കഥാ സംഗ്രഹംതൂലികാസൗഹൃദത്തിലൂടെ പരിചയപ്പെട്ട ജപ്പാൻകാരി പെൺകുട്ടി മിയാഗിയുമായി പരസ്പരം കാണാതെ ബംഗാളിലെ ഉൾഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപകനായ സ്നെഹോമൊയി ചാറ്റർജി വർഷങ്ങളോളം കൊണ്ട് നടക്കുന്ന സൗഹൃദത്തെക്കുറിച്ചാണു ഈ സിനിമ. നേരിട്ട് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും കത്തുകളിലൂടെയുള്ള നീണ്ട സൗഹൃദം അവരെ വല്ലാതെ അടുപ്പിക്കുന്നു. പ്രണയം വിവാഹ തീരുമാനത്തിൽ എത്തുന്നു. സാമ്പത്തിക പ്രശ്നങ്ങളും, കുടുംബപ്രശ്നങ്ങളും മൂലം മിയാഗിക്ക് ഇന്ത്യയിൽ വരാനോ സ്നേഹമൊയിക്ക് ജപ്പാനിലേക്ക് പോവാനോ സാധിക്കുന്നില്ല. എങ്കിലും അവർ രണ്ടു രാജ്യങ്ങളിലായി വിവാഹം നടത്തുന്നു. സാധുവും നിഷ്കളങ്കനുമായ സ്നേഹമൊയി വേറൊരു പെണ്ണിന്റെ മുഖത്തുപോലും നോക്കാതെ തന്റെ അപൂർവ്വ ദാമ്പത്യം വർഷങ്ങൾ തുടരുന്നു. വിവാഹത്തിന്റെ പതിനഞ്ചാം വാർഷികത്തിന് മിയാഗി ജപ്പാനിൽ നിന്നും അയച്ച വലിയ പാർസൽ പെട്ടി സൈക്കിൾ റിക്ഷയിൽ മാഷുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന ദൃശ്യത്തിലാണ് സിനിമ ആരംഭിക്കുന്നത്. നിറയെ പട്ടങ്ങളായിരുന്നു പെട്ടിയിൽ. മിയാഗിക്ക് സ്നേഹമൊയിയെ ജീവനാണ്. പരസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങൾ അവർക്ക് ലഭിക്കുന്നേയില്ല. വൃദ്ധയായ അമ്മയെ അവിടെ ഉപേക്ഷിച്ച് നാട്ടിലേക്ക് വരാൻ അവൾക്ക് പറ്റുമായിരുന്നില്ല. ഇതിനിടയിൽ അമ്മ മരിച്ചെങ്കിലും ഇന്ത്യയിലേക്ക് പുറപ്പെടാനൊരുങ്ങിയ മിയാഗി രോഗബാധിതയായി കിടപ്പിലായി. രോഗം മാരകമായ കാൻസറാണെന്ന് അവൾ സ്നേഹമൊയിയെ അറിയിക്കുന്നു. ഇനി കാണാൻ പറ്റിയെന്നു വരില്ലെന്നും. തന്റെ ഒരിക്കലും കാണാത്ത ഭാര്യയെ ചികിത്സിക്കാനുള്ള ശ്രമത്തിലാണ് സ്നേഹമൊയി..ആയുർവേദവും യുനാനിയും ഒക്കെ .മരുന്നുകൾ പാർസലായി ജപ്പാനിലെക്ക് അയക്കുകയാണ്. നീണ്ട കാത്തിരിപ്പിനവസാനം സ്നേഹമൊയി മരിക്കുന്നു. തന്റെ ഭർത്താവിന്റെ വീട്ടിലേക്ക് ആദ്യമായി വരുന്ന മിയാഗിയിലാണു സിനിമ അവസാനിക്കുന്നത്. ബംഗാളി വിധവയെപ്പോലെ വെളുത്ത സാരി ചുറ്റി സിന്ദൂരം മായ്ച്ച് അവൾ അവശയായി സ്നേഹമൊയിയുടെ കട്ടിലിൽ വന്നിരിക്കുന്നു. പുരസ്കാരങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia