ദ ബിഗ് ബാങ് തിയറി
അഞ്ച് പ്രധാന കഥാപാത്രങ്ങളാണ് ഇതിൽ ഉള്ളത്. കാൽടെക്കിലെ(Caltech) ഭൗതികശാസ്ത്രജ്ഞരും സഹമുറിയന്മാരുമായ ലെനേർഡ് ഹോഫ്സ്റ്റാഡർ, ഷെൽഡൻ കൂപ്പർ; ഇവരുടെ എതിരായുള്ള ഫ്ലാറ്റിൽ താമസിക്കുന്ന, സിനിമ നടിയാവാൻ അഭിലഷിക്കുന്ന എന്നാൽ ഇപ്പോൾ വെയ്റ്ററസിന്റെ ജോലി ചെയ്യുന്ന പെന്നി; പിന്നെ ലെനേർഡിനെയും ഷെൽഡനെയും പോലെതന്നെ മൊണ്ണകളായ കാൽടെക്കിൽ തന്നെ ജോലി ചെയ്യുന്ന അവരുടെ 2 സുഹൃത്തുക്കളും, എയറോ-സ്പെയ്സ് എഞ്ജിനീയർ ഹോവാർഡ് വോളോവിറ്റ്സ്, ഇന്ത്യക്കാരനായ ആസ്റ്റ്രോഫിസിസിസ്റ്റ് രാജേഷ് കൂത്രപാളി എന്നിവർ. പെന്നിയുടെ 'നേരെ വാ നേരെ പോ' നയങ്ങൾക്കും സാമാന്യബുദ്ധിക്കും നേർവിപരീതമായ മറ്റ് നാല് പേരുടെ മൊണ്ണത്തരങ്ങളാണ് പൊതുവെ തമാശക്ക് വഴിവെക്കുക. അഭിനേതാക്കൾ
അവലംബം |
Portal di Ensiklopedia Dunia