ദ ലാസ്റ്റ് മുഗൾ
1857-ലെ ശിപായിലഹളക്കാലത്തെ ഡെൽഹിയുടെ പശ്ചാത്തലത്തിൽ വില്ല്യം ഡാൽറിമ്പിൾ എഴുതി 2006-ൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ഭാഷയിലുള്ള ചരിത്രപുസ്തകമാണ് ദ ലാസ്റ്റ് മുഗൾ, ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഇംഗ്ലീഷ്: The Last Mughal, The Fall of a Dynasty, Delhi 1857)[1] ഡാൽറിമ്പിൾ, ഡെൽഹിയെയും മുഗൾ സംസ്കാരത്തെയും ബന്ധപ്പെടുത്തിയെഴുതിയ ചരിത്രപുസ്തകങ്ങളിൽ മൂന്നാമത്തേതാണിത്. സിറ്റി ഓഫ് ജിൻസ്, വൈറ്റ് മുഗൾസ് എന്നിവയാണ് മറ്റുള്ളവ.[2] 1857-ലെ ഇന്ത്യൻ ലഹളയെക്കുറിച്ചുള്ള ഇംഗ്ലീഷിലുള്ള ചരിത്രരേഖകൾ മിക്കതും ബ്രിട്ടീഷ് പക്ഷപാതിത്വമുള്ളതാണ്. അതിൽനിന്നും വ്യത്യസ്തമായി ഇന്ത്യൻ വീക്ഷണത്തിലുള്ളതാണ് ഈ പുസ്തകമെന്നാണ് രചയിതാവിന്റെ അവകാശവാദം. ലഹളക്കാലത്ത് ശേഖരിക്കപ്പെട്ട, കാലങ്ങളോളം പഠനവിധേയമാകാതെയിരുന്ന മ്യൂട്ടിനി പേപ്പേഴ്സ് എന്ന ചരിത്രരേഖകളാണ് ഈ പുസ്തത്തിന്റെ പ്രധാന വിവരസ്രോതസ്.[3] അവലംബം
കുറിപ്പുകൾ
|
Portal di Ensiklopedia Dunia