ദ ലിറ്റിൽ വൈറ്റ് ഹോർസ്
ദ ലിറ്റിൽ വൈറ്റ് ഹോർസ്, എലിസബത്ത് ഗൌഡ്ജ് എഴുതിയ കുട്ടികളുടെ ഫാൻറസി നോവലാണ്. 1946 ൽ യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ പ്രസാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിലെ ചിത്രരചന നിർവ്വഹിച്ചത് സി. വാൾട്ടർ ഹോഡ്ജസ് ആയിരുന്നു. പുസ്തകത്തിന്റെ യു.എസ്. പതിപ്പ് കോവാർഡ്-മക്കാൻ തൊട്ടടുത്ത വർഷംതന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. നോവലിലെ കാലഘട്ടം 1842 ആണ്. സമീപകാലത്ത് അനാഥയായിത്തീർന്ന 13 വയസുകാരിയായ മരിയ എന്ന ബാലിക തന്റെ ആയയോടൊപ്പം, അവളുടെ കസിനും രക്ഷാകർത്താവുമായ ഒരാളുടെ ഇംഗ്ലണ്ടിലെ പടിഞ്ഞാറൻ പ്രദേശത്തുള്ള മാടമ്പി ഭവനത്തിലേയ്ക്ക് അയക്കപ്പെടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് നോവലിലെ പ്രമേയം. എസ്റ്റേറ്റ്, ഗ്രാമം, സമീപപ്രദേശങ്ങൾ, എല്ലായിടത്തും രഹസ്യങ്ങളും മായാജാലങ്ങളും ഒളിഞ്ഞുകിടക്കുകയും ചെയ്യുന്നു. ലിറ്റിൽ വൈറ്റ് ഹോർസ് എന്നത് ഒരു യൂണിക്കോൺ (നെറ്റിയിൽ കൂർത്ത കൊമ്പുള്ള മായക്കുതിര) ആണ്. ഈ നോവലിനെ ആസ്പദമാക്കി നിരവധി ടെലിവിഷൻ പ്രോഗ്രാമുകളും സിനിമയും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഈ നോവലിൻറെ 12 ഭാഷകളിലുള്ള പരിഭാഷകൾ വിവിധ രാജ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.[2] കഥാതന്തു1842 കാലഘട്ടത്തിൽ തന്റെ പിതാവിൻറെ മരണശേഷം, മരിയ മേരിവെദർ എന്ന 13 വയസുള്ള ബാലിക അനാഥയായിത്തീർന്നു. അനാഥയായ അവൾ പടിഞ്ഞാറൻ ഇംഗ്ലണ്ടിലുള്ള ഒരു എസ്റ്റേറ്റ് ബംഗ്ലാവിലേയ്ക്കു അയയ്ക്കപ്പെടുന്നു. അവിടെ മരിയയുടെ കസിനും രക്ഷാകർത്താവുമായ സർ ബെഞ്ചമിൻ മെരിവെദർ ആണ് വസിക്കുന്നത്. മേരിയയോടൊപ്പം അവളുടെ വിഗ്ഗിൻസ് എന്ന നായയും ഗ്രഹാദ്ധ്യാപികയും ആയയുമായ മിസ് ഹെലിയോട്രോപ്പുമുണ്ട്. ആ എസ്റ്റേറ്റിന്റെ സ്ഥാപനം സംബന്ധിച്ച് ഒരു പുരാതന രഹസ്യം ഒളിഞ്ഞുകിടക്കുന്നതായി മരിയ കണ്ടുപിടിക്കുന്നു. അത്ഭുത കഥാപാത്രങ്ങളുടെയും മാന്ത്രികജീവികളുടെയും സഹായത്തോടെ മൂണേക്കർ ബംഗ്ലാവിനെയും എസ്റ്റേറ്റിനെയും മരിയ രക്ഷിക്കുയും താഴ്വരയിൽ സമാധാനം നിലനിറുത്തുകയും ചെയ്യുന്നു. നോവലിലെ കഥാപാത്രങ്ങൾ
മൃഗങ്ങൾ
1994 ലെ ടെലിവിഷൻ പരമ്പരയായിരുന്ന “മൂണേക്കർ” ദ ലിറ്റിൽ വൈറ്റ് ഹോർസിനെ ആസ്പദമാക്കി നിർമ്മിച്ചതാണ്. അതുപോലെ ലൂസി ഷട്ടിൽവർത്ത്, ഗ്രഹാം ആൽബറോ എന്നിവർ തിരക്കഥയെഴുതി, ഡക്കോട്ട ബ്ലൂ റിച്ചാർഡ്സ് മരിയയായി വേഷമിട്ട സിനിമയായ “ദ സീക്രട്ട് ഓഫ് മൂണേക്കർ” ഈ നോവലിൻറെ കഥയെ ആസ്പദമാക്കിയായിരുന്നു. ഗാബർ ക്സുപ്പോ സംവിധാനം ചെയ്ത ചിത്രം കൂടുതലും ഹംഗറിയിലാണ് ചിത്രീകരിച്ചത്. 2009 ഫെബ്രുവരിയിൽ റിലീസ് ചെയ്തിരുന്നു. അവലംബം
|
Portal di Ensiklopedia Dunia