ദ വിർജിൻ ആന്റ് ചൈൽഡ് വിത്ത് റ്റൂ ഏഞ്ചൽസ് (ആൻഡ്രിയ ഡെൽ വെറോച്ചിയോ)
ഇറ്റാലിയൻ നവോത്ഥാന ചിത്രകാരൻ ആൻഡ്രിയ ഡെൽ വെറോച്ചിയോ 1467–1469 നും ഇടയിൽ ചിത്രീകരിച്ച ഒരു ടെമ്പറ പാനൽ ചിത്രമാണ് ദ വിർജിൻ ആന്റ് ചൈൽഡ് വിത്ത് റ്റൂ ഏഞ്ചൽസ്. യുണൈറ്റഡ് കിംഗ്ഡത്തിലെ ലണ്ടനിലെ നാഷണൽ ഗാലറിയിൽ ഈ ചിത്രം സംരക്ഷിരിക്കുന്നു.[1] വിവരണംഫിലിപ്പോ ലിപ്പിയുടെ ലിപ്പിന (സി. 1465) എന്ന ചിത്രത്തിൽ നിന്നാണ് ഈ ചിത്രത്തിന്റെ പ്രമേയം ഉടലെടുത്തത്. രണ്ട് കുഞ്ഞു മാലാഖമാരുടെ സഹായത്തോടെ മറിയ കുഞ്ഞ് യേശുവിനെ പിടിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഹോർട്ടസ് കൺക്ലസസിനെ സൂചിപ്പിക്കുന്ന ഒരു മാർബിൾ കെട്ടിന്റെ ചുറ്റളവിലാണ് ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ, ഒരു ഭൂപ്രദേശവും കാണാം. സാന്ദ്രോ ബോട്ടിസെല്ലി ഈ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് (ഈ ചിത്രം പുനർനിർമ്മാണത്തിൽ വെറോച്ചിയോയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു) ചിത്രീകരിച്ച മഡോണ ആന്റ് ചൈൽഡ് വിത്ത് റ്റു ഏഞ്ചൽസ് ഇപ്പോൾ നേപ്പിൾസിലെ കപ്പോഡിമോണ്ട് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia