ദ വിർജിൻ വിത്ത് ഏഞ്ചൽസ്
ദി സോങ് ഓഫ് ഏഞ്ചൽസ് എന്നും അറിയപ്പെടുന്ന ദ വിർജിൻ വിത്ത് ഏഞ്ചൽസ് (French: La Vierge aux anges) ഫ്രഞ്ച് കലാകാരനായ വില്യം അഡോൾഫ് ബോക്വറൌ ചിത്രീകരിച്ച 213.4 × 152.4 സെന്റീമീറ്റർ വലിപ്പമുള്ള ഒരു എണ്ണച്ചായചിത്രം ആണ്. [1]ഫോറസ്റ്റ് ലാൻ മ്യൂസിയത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.[2] ചിത്രകാരനെക്കുറിച്ച്ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാതഥമായ ചിത്രങ്ങളിലിൽ അദ്ദേഹം പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് അദ്ദേഹം നവീനഅർത്ഥങ്ങൾ പകർന്നുനൽകി. [3]തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില കിട്ടുകയും ചെയ്തു.[4] ![]() മാരുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[4] എന്നാൽ 1980 കാലത്ത് രൂപഹിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[4] ലഭ്യമായ അറിവുകൾ അനുസരിച്ച് ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചും യാതൊരു അറിവുകളും ലഭ്യമല്ല.[5] അവലംബം
|
Portal di Ensiklopedia Dunia