ദ സാക്രിഫൈസ്
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ആന്ദ്രേ തർകോവ്സ്കി സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ റഷ്യൻ ചലച്ചിത്രം ആണ് ദ സാക്രിഫൈസ്(Offret). തർക്കോവ്‌സ്കിയുടെ സ്വകാര്യജീവിതം അടുത്തറിയുന്നവർ ഈ സിനിമയെ പൂർണമായും ആത്മകഥാപരമായ ഒന്നായാണ് കാണുന്നത്. രചന1983 ൽ എഴുതിയ 'ദ വിച്ച്','ദ സാക്രിഫൈസ്'എന്നീ രണ്ടു രൂപരേഖകൾ ഒന്നിച്ചുായതാണ് ഈ സിനിമ. പ്രമേയംആണവയുദ്ധത്തിന്റെ പ്രഖ്യാപനം വന്നുകഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ ,ഒരു മധ്യവർഗകുടുംബത്തിനകത്തെ വ്യക്തിബന്ധങ്ങളിൽ സംഭവിക്കുന്ന നാടകീയമായ പരിവർത്തനങ്ങളെയാണ് ഈ സിനിമ പിന്തുടരുന്നത്.വസ്തുലോകവും ആത്മീയലോകവും വേർതിരിക്കപ്പെടുകയും ഭൗതികതയുടെയും സ്വന്തം ബുദ്ധിശക്തിയുടെയും അടിമയായി മനുഷ്യൻ മാറുകയും ചെയ്തതാണ് യഥാർഥത്തിലുള്ള പതനം എന്നാണ് സംവിധായകൻ കരുതുന്നത്.ഒരു മുൻ നടനും വിമർശകനുമായ അലക്‌സാർ എന്ന കുടുംബകാരണവരുടെ വേദനകളാണ് സിനിമ പിന്തുടരുന്നത്.ബാൾട്ടിക് കടലിന്റെ കരയിലുള്ള ഒരു ഒറ്റപ്പെട്ട വീട്ടിലാണ് അയാളും കുടുംബവും താമസിക്കുന്നത്.അയാളുടെ ജന്മദിനത്തിലാണ് ആ വാർത്ത വരുന്നത്,വരാനിരിക്കുന്ന ആണവദുരന്തത്തിന്റെ നടുക്കുന്ന വാർത്ത.തുടർന്നുള്ള ദിനങ്ങളിൽ കുടുംബാംഗങ്ങൾ വലിയ പരിഭ്രാന്തിയിൽ പെടുന്നു.എന്നാൽ ഈ വാർത്തയ്ക്ക് മുൻപേ തന്നെ വിഷമത്തിലായിരുന്ന അലക്‌സാർ മനസ്സിനു ശാന്തത കൈവന്നതായി മനസ്സിലാക്കുന്നു.അയാൾ ദൈവമുമായി ഒരു കരാറിലെത്തുന്നു:തന്റെ ഓമനയായ കുഞ്ഞുമകനു വേി ഈ ഭൂമി നശിക്കാതെ കാത്തുസൂക്ഷിച്ചാൽ തനിക്കുള്ള സകലതും താൻ ത്യജിക്കാം എന്നതായിരുന്നു ആ കരാർ. ചിത്രീകരണം1984 ഫെബ്രുവരിയിൽ തിരക്കഥ പൂർത്തിയായിരുന്നു എങ്കിലും സാമ്പത്തികഞെരുക്കം മൂലം ഷൂട്ടിംഗ് പിന്നെയും വൈകിയാണ് ആരംഭിച്ചത്.സ്വീഡനിൽ വെച്ചാണ് സിനിമ ചിത്രീകരിച്ചത്. അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംഇംഗ്മർ ബർഗ്മാന്റെ വിശ്വസ്ത ഛായാഗ്രാഹകനായിരുന്ന സ്വെൻ നിക്വിസ്റ്റ് ഒരുക്കിയ മനോഹരമായ ദ്യശ്യങ്ങൾ സിനിമയെ സമ്പന്നമാക്കുന്ന ഒരു ഘടകമാണ്. അവസാനത്തെ സിനിമ1985 അവസാനത്തോടെ ശ്വാസകോശകാൻസർ സ്ഥിരീകരിക്കപ്പെട്ടതിനു ശേഷം ആശുപത്രിക്കിടക്കയിൽ നിന്നാണ് തർകോവ്‌സ്കി ഈ സിനിമയുടെ ഡബ്ബിംഗിന്റെയും എഡിറ്റിംഗിന്റെയും മേൽനോട്ടം വഹിച്ചത്. തിരക്കഥയിൽ നിന്ന്
അവാർഡുകൾThe film won the Grand Prix and the FIPRESCI Prize at the 1986 Cannes Film Festival.[2] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia