ദ സൺ ഓഫ് നെപ്റ്റ്യൂൺ
2011 ൽ അമേരിക്കൻ നോവലിസ്റ്റായ റിക്ക് റിയോർദൻ രചിച്ച ഫാന്റസി നോവലാണ് ദ സൺ ഓഫ് നെപ്റ്റ്യൂൺ. ഗ്രീക്ക്, റോമൻ ഐതിഹ്യങ്ങളെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ദ ഹീറോസ് ഓഫ് ഒളിമ്പസ് പരമ്പരയിലെ രണ്ടാമത്തെ നോവലാണ് ദ സൺ ഓഫ് നെപ്റ്റ്യൂൺ. ദ ലോസ്റ്റ് ഹീറോ ആയിരുന്നു ഈ പരമ്പരയിലെ ആദ്യത്തെ നോവൽ. ഹേസൽ ലെവെസ്ക്യൂ, ഫ്രാങ്ക് സാങ് എന്നീ സുഹൃത്തുക്കളോടൊപ്പം ഗ്രീക്ക് ദേവനായ പൊസൈഡണിന്റെ മകനായ പേഴ്സി ജാക്സൺ, മരണത്തിന്റെ ദേവനായ തനറ്റോസിനെ രക്ഷപ്പെടുത്തുന്നതിനായി നടത്തുന്ന സാഹസിക യാത്രയാണ് നോവലിന്റെ ഉള്ളടക്കം. പേഴ്സി, ഫ്രാങ്ക്, ഹേസൽ എന്നീ മൂന്ന് കഥാപാത്രങ്ങളെ പിന്തുടർന്നാണ് കഥ മുന്നോട്ടു പോകുന്നത്. 2011ലെ ഗുഡ്റീഡ്സ് ചോയിസ് പുരസ്കാരം ദ സൺ ഓഫ് നെപ്റ്റ്യൂണിന് ലഭിക്കുകയുണ്ടായി.[2][3] 2011 ഒക്ടോബർ 4ന് ഹാർഡ്കവറിലുള്ള പുസ്തകം പ്രസിദ്ധീകരിച്ചു. ഡിസ്‌നി - ഹിപ്പേരിയൻ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പുറംചട്ട രൂപകൽപ്പന ചെയ്തത് ചിത്രകാരനായ ജോൺ റോക്കോ ആയിരുന്നു. മൂന്ന് മില്യൺ കോപ്പികളാണ് ആദ്യം വിറ്റഴിക്കപ്പെട്ടത്. തുടർന്ന് പേപ്പർബാക്ക് പതിപ്പായും ഓഡിയോബുക്ക്, ഇ-ബുക്ക് രീതികളിലും പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. 37 ഭാഷകളിലേക്കാണ് ദ സൺ ഓഫ് നെപ്റ്റ്യൂൺ പരിഭാഷ ചെയ്യപ്പെട്ടത്. [4] പുരോഗതികൾദ ലോസ്റ്റ് ഹീറോ എന്ന ആദ്യത്തെ പുസ്തകം പുറത്തിറങ്ങിയ ശേഷം റിക്ക് റിയോർദനുമായി നടത്തിയ അഭിമുഖത്തിൽ ഈ പുസ്തകത്തിലെ പേഴ്സി ജാക്സന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. 2011 മേയ് 26ന് റിയോർദൻ, പുസ്തകത്തിന്റെ പുറംചട്ടയും പുസ്തകത്തിന്റെ ആദ്യ അധ്യായവും പ്രസിദ്ധീകരിച്ചു. ദ സൺ ഓഫ് നെപ്റ്റ്യൂണിൽ പേഴ്സി ഒരു കഥാപാത്രമായിരിക്കുമെന്നും അറിയിച്ചു. [5] 2011 ഓഗസ്റ്റ് 8ന്, റിക്ക് റിയോർദൻ, പുസ്തകത്തിന്റെ വിശദാംശങ്ങളും പ്രധാന കഥാപാത്രങ്ങളും അവയുടെ സവിശേഷതകളും പങ്കുവച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോയിൽ ഫ്രാങ്ക് സാങ്, ഒക്ടേവിയൻ തുടങ്ങിയ കഥാപാത്രങ്ങളുടെ ഏകദേശ രൂപവും റിയോർദൻ പങ്കുവച്ചിരുന്നു. [6][7] കഥാപാത്രങ്ങൾപ്രധാനപ്പെട്ടവർ
മറ്റുള്ളവർ
പ്രസിദ്ധീകരണംഡിസ്നി-ഹിപ്പേരിയൻ ആണ് ദ സൺ ഓഫ് നെപ്റ്റ്യൂൺ ആദ്യമായി പ്രസിദ്ധീകരിച്ചത്.[8] 3 മില്യൺ കോപ്പികളാണ് ആദ്യം അച്ചടിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ്സെല്ലർ പട്ടികയിൽ പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ ഒന്നാം സ്താനത്തെത്തി. കൂടാതെ യു.എസ്.എ ടുഡെ ബെസ്റ്റ്സെല്ലർ പട്ടിക, വാൾ സ്ട്രീറ്റ് ജേണൽ ബെസ്റ്റ്സെല്ലർ പട്ടിക എന്നിവയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2011 ഒക്ടോബറിലെ ആമസോൺ തിരഞ്ഞെടുത്ത മികച്ച പുസ്തകമായിരുന്നു ദ സൺ ഓഫ് നെപ്റ്റ്യൂൺ. [3][9] വിമർശനങ്ങൾപൊതുവെ അനുകൂലമായ പ്രതികരണങ്ങളാണ് പുസ്തകത്തിന് ലഭിച്ചത്. സീറ്റിൽ പോസ്റ്റ്-ഇന്റലിജൻസറിലെ ഡാന ഹെന്റേഴ്സൺ പുസ്തകത്തിൽ പുതിയതായി പരിചയപ്പെടുത്തിയ കഥാപാത്രങ്ങൾ വായനക്കാരെ വായിക്കാൻ പ്രേരിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു.[10] ഡെസേർട്ട് ന്യൂസിലെ കിംബെർലി ബെന്ന്യൻ, പുസ്തകം "emotional roller coaster" ആണെന്നും എല്ലാ പ്രായത്തിലുള്ള വായനക്കാരെയും തൃപ്തിപ്പെടുത്തുന്നതാണെന്നും പറയുകയുണ്ടായി.[11] ഹച്ചിൻസൺ ലീഡേറിന്റെ കേ ജോൺസൺ പുസ്തകത്തിന്റെ ആദ്യ പകുതി മികച്ചതല്ലെന്നും എങ്കിലും ഗ്രീക്ക് ഐതിഹ്യത്തെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ റിക്ക് റ്യോർദാൻ വിജയിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി.[12] കിർക്കസ് എന്ന വിമർശകനും പുസ്തകത്തെക്കുറിച്ച് അനുകൂലമായ അഭിപ്രായമാണ് പങ്കുവച്ചത്. [13] തുടർച്ചദ സൺ ഓഫ് നെപ്റ്റ്യൂണിന്റെ തുടർച്ചയായുള്ള ദ മാർക്ക് ഓഫ് അഥേന 2012 ഒക്ടോബർ 2ന് പ്രസിദ്ധീകരിക്കുകയുണ്ടായി. 2013 ഒക്ടോബർ 8ന് ദ ഹൗസ് ഓഫ് ഹെയ്ഡ്സ് എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.[14] ഈ പുസ്തകങ്ങളുടെ തുടർച്ചയായുള്ള ദ ബ്ലഡ് ഓഫ് ഒളിമ്പസ് 2014 ഒക്ടോബർ 7നാണ് പുറത്തിറങ്ങിയത്.[15] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia