ദ ഹൻഡ്രഡ് (ഗ്രന്ഥം)![]() അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ മൈക്കൽ എച്ച്. ഹാർട്ട് എഴുതിയ ഒരു ചരിത്ര ഗ്രന്ഥമാണ് ദ ഹൻഡ്രഡ്:റാങ്കിങ്ങ് ഓഫ് മോസ്റ്റ് ഇൻഫ്‌ലുവൻഷ്യൽ പേർസൻസ് ഇൻ ഹിസ്റ്റ്‌ട്രി (The 100: A Ranking of the Most Influential Persons in History) .1978 ൽ എഴുതിയ ഈ പുസ്തകം മനുഷ്യ ചരിത്രത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 100 വ്യക്തികളെ പരിചയപ്പെടുത്തുന്നു. ചൂടേറിയ സംവാദങ്ങൾക്ക് ഈ ഗ്രന്ഥം നിമിത്തമായി. മാത്രമല്ല ഈ ഗ്രന്ഥം സ്വീകരിച്ച റാങ്കിംഗ് ശൈലി പിന്നീട് പലരും കടമെടുക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. ചില ശ്രദ്ധേയമായ തിരുത്തലുകളും റാങ്കിംഗ് ക്രമത്തിലെ മാറ്റങ്ങളും ഉൾപ്പെടുത്തി 1992 ൽ ഈ ഗ്രന്ഥം പുന:പ്രസിദ്ധീകരിക്കുകയുണ്ടായി.കമ്മ്യൂണിസവുമായി ബന്ധപ്പെട്ട ചില വ്യക്തികളെ (വ്‌ളാദിമർ ലെനിൻ ,മാവോ സേതൂങ്ങ്) താഴേ റാങ്കിലേക്ക് മാറ്റിയതും മിഖായേൽ ഗോർബച്ചേവിനെ പുതുതായി ചേർത്തതുമായിരുന്നു പ്രധാന മാറ്റങ്ങൾ. പാബ്ലോ പിക്കാസോക്ക് പകരം ഹെൻഡ്രി ഫോർഡിനെ റാംങ്കിങ്ങിൽ ഉയത്തുകയുണ്ടായി. റാംങ്കിങ്ങിൽ ഒരു പുന:ക്രമീകരണം നടത്തിയ ഈ പുസ്തകം പക്ഷേ ആദ്യത്തെ പത്തു വ്യക്തികളുടെ സ്ഥാനത്തിൽ മാറ്റം വരുത്തിയില്ല. പ്രവാചകൻ മുഹമ്മദിനെയാണ് ആദ്യ വ്യക്തിയായി മൈക്കൽ എച്ച്.ഹാർട്ട് തിരഞ്ഞെടുത്തത്. പ്രവാചകൻ മുഹമ്മദ് മതപരമായി മാത്രമല്ല രാഷ്ട്രീപരമായും വിജയം വരിച്ച വ്യക്തിയായിരുന്നു എന്ന കാര്യമാണ് ഇതിന് അദ്ദേഹം പറഞ്ഞ കാരണം. ഹാർട്ട് തിരഞ്ഞെടുത്തവരിൽ ചില പ്രമുഖർ
അവലംബം
പുറം കണ്ണിഅനുപമ വ്യക്തിത്വം-മൈക്ക്‌ൾ എച്ച്. ഹാർട്ട്[പ്രവർത്തിക്കാത്ത കണ്ണി]-പ്രബോധനം വാരിക, മുഹമ്മദ് നബി വിശേഷാൽ പതിപ്പ് 1989,പേജ് 11 |
Portal di Ensiklopedia Dunia