ദക്ഷിൺ ദിനജ്പൂർ ജില്ല
പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ദക്ഷിൺ ദിനജ്പൂർ. ദക്ഷിൺ ദിനജ്പൂർ ജില്ലയ്ക്ക് 2,219 ച.കി.മീ. വിസ്തീർണമുണ്ട്. ജനസംഖ്യ: 16,70,931 (2011); ജനസാന്ദ്രത: 753/ ച.കി.മീ. (2011);
പൊതുവേ നിരപ്പാർന്ന എക്കൽ സമതലത്താൽ സമ്പന്നമാണ് ദക്ഷിൺ ദിനജ്പൂർ. നാമമാത്രമായി വനഭൂമിയുള്ള ഈ ജില്ലയിൽ ജലസേചനസൗകര്യം അപര്യാപ്തമാണ്. പുണർഭാവയും അത്രായുമാണ് മുഖ്യ നദികൾ. മഴക്കാലത്ത് പുണർഭാവയിൽ ഗതാഗതം സാധ്യമാകാറുണ്ട്. പ്രധാനകാർഷിക വിളകൾപ്രധാനമായും കാർഷികമേഖലയിൽ അധിഷ്ഠിതമാണ് ജില്ലയുടെ ധനാഗമമാർഗം. മുഖ്യ വിളകളായ നെല്ല്, ചണം, കടുക്, കരിമ്പ്, പയറുവർഗങ്ങൾ, പുകയില, മുളക്, പച്ചക്കറി എന്നിവയ്ക്കു പുറമേ നേന്ത്രപ്പഴം, മാങ്ങ, ചക്ക, കൈതച്ചക്ക, ഈന്തപ്പഴം തുടങ്ങിയ ഫലവർഗങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. കന്നുകാലി വളർത്തലിനെ ആശ്രയിച്ചു ജീവിക്കുന്ന ചെറിയൊരു വിഭാഗവും ജില്ലയിലുണ്ട്. വ്യാവസായികമായി പിന്നോക്കം നിൽക്കുന്ന ഈ ജില്ലയുടെ ഗതാഗതമേഖലയിൽ റോഡുകൾക്കാണ് മുൻതൂക്കം. ജനങ്ങൾഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗക്കാർ ഇടകലർന്ന് വസിക്കുന്ന പ്രദേശമാണ് ദക്ഷിൺ ദിനജ്പൂർ. ബംഗാളിയും ഹിന്ദിയുമാണ് മുഖ്യ വ്യവഹാര ഭാഷകൾ. ബൻഘട്ട് (Bangath), ഡാൽദിഗി (Dhaldighi), കാൽദിഗി (Kaldighi), തപൻദിഗി (Tapendighi), ബൈർഹത്ത (Bairhatta) തുടങ്ങിയ പ്രദേശങ്ങൾക്ക് വിനോദ സഞ്ചാര പ്രാധാന്യമുണ്ട്. അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia