ദി അമൈസിംങ് സ്പൈഡർമാൻ 2
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" 2014 -ലെ മാർവൽ കോമിക്സ് നിർമ്മിച്ച ഒരു അമേരിക്കൻ സൂപ്പർ ഹീറോ സിനിമയാണ് ദി അമൈസിംഗ് സ്പൈഡർമാൻ 2. (ദി അമൈസിംഗ് സ്പൈഡർമാൻ 2: റൈസ് ഓഫ് ഇലക്ട്രോ എന്നും അറിയപ്പെടുന്നുണ്ട്.) മാർവർ കോമിക്സ് യൂണിവേഴ്സിലെ സ്പൈഡർമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്. മാർക് വെബ് -ന്റെ സംവിധാനത്തിൽ അവി ആരഡ് ,മാറ്റ് ടോൽമാക്കാണ് നിർമ്മാണം. കൊളമ്പിയ പിക്ച്ചേഴ്സ് , മാർവൽ എന്റർടെയിൻമെന്റ് എന്നിവരൊപ്പമുള്ള അഞ്ചാമത്തെ സ്പൈഡർമാൻ സിനിമയും, 2012-ലെ ദി അമൈസിംഗ് സ്പൈഡർമാൻ -ന്റെ രണ്ടാം ഭാഗം കൂടിയാണിത്. ജെയിംസ് വാൻഡെർബിൽറ്റിനെയാണ് സ്റ്റുഡിയോ സ്ക്രീൻപ്ലേ എഴുതാൻ വിളിച്ചത്, പിന്നീട് അദ്ദേഹത്തിന്റെ സ്ക്രീൻപ്ലേ അലെക്സ് കുർട്ട്സ്മൻ, റോബർട്ടോ ഒർക്കി എന്നിവർ തിരുത്തി എഴുതി. ആൻഡ്ര്യൂ ഗാർഫീൽഡ് ആണ് പീറ്റർപാർക്കറെന്ന് സ്പൈഡർമാനെ അവതരിപ്പിക്കുന്നത്, ഗ്വെൻ സ്റ്റേസിയായി എമ്മ സ്റ്റോൺ, ഗ്രീൻ ഗോബ്ലിനായും, ഹാരി ഓസ്ബോണായും ഡെയിൻ ഡെഹാൻ, പീറ്ററിന്റെ രക്ഷിതാവായി കാമ്പെൽ സ്കോട്ട്, എമ്ബെത്ത് ഡേവിട്ട്സ്, മേ അമ്മായിയായി സാല്ലി ഫീൽഡ്, റൈനോ ആയി പോൾ ഗ്യമട്ടി, ഇലക്ട്രോ ആയി ജെയിമി ഫോക്സ് എന്നിവരാണ് അഭിനയിക്കുന്നത്. ദി അമൈസിംഗ് സ്പഡർമാൻ -ന്റ വിജയത്തോടെയാണ് അതിന്റെ രണ്ടാം ഭാഗം ഇറക്കാമെന്ന് അവർ തീരുമാനിച്ചത്. 2013 ജൂണിന് ന്യൂയോർക്ക് സിറ്റിയിൽ വച്ച് നിർമ്മാണം തുടങ്ങി. 2D, 3D, IMAX 3D എന്നിവയിൽ ഈ സിനിമ ഇറങ്ങി. 2014 മെയ് -നായിരുന്നു അത്. രണ്ട് തരത്തിലുള്ള അഭിപ്രായങ്ങൾ വന്നെങ്കിലും ലോകത്തെമ്പാടുമായി 709 മില്ല്യൺ ഡോളർ ഇത് കരസ്ഥമാക്കി. 2014 -ലെ ഒമ്പതാമത്തെ ഹൈയ്യസ്റ്റ് ഗ്രോസിംഗ് സിനിമയായിരുന്നു ഇത്. പക്ഷെ സ്പൈഡർമാൻ ഫ്രാഞ്ചെസിലെ മികച്ചതല്ലാത്തതും. പ്രതീക്ഷിച്ചതുപോലെ പ്രകടനം കാഴ്ചവെക്കാത്തതുകൊണ്ട് അമൈസിംഗ് സ്പൈഡർമാൻ നിർത്തലാക്കുകയും, ടോം ഹോളണ്ടിനെ നിർത്തിക്കൊണ്ട് സ്പൈഡർമാൻ ഹോം കമിംഗ് പുറത്തിറക്കുകയും ചെയ്തു, അതിനുമുമ്പ് ടോം ഹോളണ്ട് അവതരിപ്പിക്കുന്ന സ്പൈഡർമാൻ കഥാപാത്രം കാപ്റ്റെൻ അമേരിക്ക:സിവിൽ വാറിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
അവലംബം
പുറം കണ്ണികൾThe Amazing Spider-Man 2 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia