ചൈനീസ് യുദ്ധതന്ത്രങ്ങളെപറ്റി പ്രതിപാദിക്കുന്ന ഒരു പുരാതന ഗ്രന്ഥമാണ് സൺ ത്സൂ രചിച്ച ദി ആർട്ട് ഓഫ് വാർ.[1]വസന്ത-ശരത് കാലഘട്ടത്തിന്റെ അവസാനം എഴുതപ്പെട്ടതെന്നു കരുതപ്പെടുന്ന, പതിമൂന്ന് അധ്യായങ്ങൾ അടങ്ങിയ ഈ ഗ്രന്ഥത്തിന്റെ അധ്യായങ്ങൾ, അക്കാലത്ത് നിലവിലിരുന്ന വ്യത്യസ്ത യുദ്ധതന്ത്രങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.
പ്രമേയങ്ങൾ
സൺ ത്സൂ യുദ്ധത്തെ കഴിയുന്നതും ഒഴിച്ചുനിർത്തേണ്ട ഒരു തിന്മയായാണ് കണക്കാക്കിയിരുന്നത്. യുദ്ധം പെട്ടെന്ന് തീർപ്പാകുന്ന വിധത്തിലാകണം പോരാടേണ്ടത് (സാമ്പത്തികനഷ്ടം കുറയ്ക്കുവാൻ): "നീണ്ട യുദ്ധങ്ങൾ കൊണ്ട് ഒരു രാജ്യത്തിനും ലാഭം നേടാൻ സാധിച്ചിട്ടില്ല. 100 പോരാട്ടങ്ങളിൽ നിന്ന് 100 വിജയം നേടുന്നത് പുച്ഛിക്കപ്പെടേണ്ടതാണ്. ശത്രുക്കളെ കീഴ്പ്പെടുത്തുന്നതിൽ മുന്നിൽ നിൽക്കുന്നയാൾ ശത്രുക്കളുടെ ഭീഷണി ഉയരുന്നതിനു മുൻപു തന്നെ വിജയിച്ചിരിക്കും." ഈ ഗ്രന്ഥമനുസരിച്ച് കൂട്ടക്കൊലയും ക്രൂരതയും ഒഴിച്ചുനിർത്തേണ്ടതാണ്. ഇത്തരം പെരുമാറ്റങ്ങൾ ചെറുത്തിനിൽപ്പിന് ശക്തി വർദ്ധിപ്പിക്കുകയും യുദ്ധത്തിന്റെ ഗതി തനിക്കനുകൂലമാക്കാൻ ശത്രുവിനെ സഹായിക്കുകയും ചെയ്തേക്കും.[2] വിജയിയെ സംബന്ധിച്ചിടത്തോളം "ശത്രുരാജ്യത്തെ കേടുപാടുകളില്ലാതെ പിടിച്ചടക്കുക എന്നതാണ് ഏറ്റവും നല്ല പദ്ധതി. മറ്റൊരു മാർഗ്ഗവും ലഭ്യമല്ലെങ്കിൽ മാത്രമേ രാജ്യം നശിപ്പിക്കാവൂ."[2]
സൺ ത്സൂ സൈന്യത്തിന്റെ സ്ഥാനത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. ഭൗതിക ലോകത്തെ അവസ്ഥകളും ആ ലോകത്തെ ജനങ്ങളുടെ വിശ്വാസങ്ങളും അനുസരിച്ചുവേണം സൈന്യത്തിന്റെ സ്ഥാനം നിർണ്ണയിക്കാൻ. ഒരു പട്ടികയനുസരിച്ച് പ്രവർത്തിക്കുന്നതല്ല തന്ത്രരൂപീകരണം എന്നാണ് അദ്ദേഹം കരുതിയിരുന്നത്. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രവർത്തിക്കുകയാണ് യുദ്ധതന്ത്രമായി ഇദ്ദേഹം കരുതിയിരുന്നത്.
13 അദ്ധ്യായങ്ങൾ
ദി ആർട്ട് ഓഫ് വാർ എന്ന ഗ്രന്ഥത്തിൽ 13 അദ്ധ്യായങ്ങളാണുള്ളത്.
ഗൈൽസ്, വിംഗ്, സ്വേയർ ചൗ-ഹൗ എന്നിവരുടെ ഇംഗ്ലീഷ് തർജ്ജമകളിലെ അദ്ധ്യായനാമങ്ങൾ
Sun Tzu translated and annotated by Ralph D. Sawyer (1994). The Art of War. Barnes & Noble. ISBN1-56619-297-8.
Sun Tzu translated and annotated by Chow-Hou Wee (2003). Sun Zi Art of War: An Illustrated Translation with Asian Perspectives and Insights. Pearson Education Asia. ISBN0-13-100137-X.
Sun Tzu translated by Yuan Shibing (1987). Sun Tzu's Art of War: The Modern Chinese Interpretation. Sterling Publishing Co., Inc. ISBN0-8069-6638-6.
Sun Tzu translated and annotated by Thomas Huynh and the Editors of Sonshi.com (2008). The Art of War: Spirituality for Conflict. Skylight Paths Publishing. ISBN 978-1-59473-244-7
Sun Tzu (2003). The Art of War plus The Ancient Chinese Revealed. translated by Gary Gagliardi. Hillsborough, Washington: Clearbridge Publishing. ISBN1-929194-42-0. {{cite book}}: Cite has empty unknown parameters: |origmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
അവലംബം
↑Griffith, Samuel B.The Illustrated Art of War. 2005. Oxford University Press. p. 17, 141-143.