ദി ഐലൻറ് ഓഫ് ഡോക്ടർ മൊറ്യു
ദി ഐലൻറ് ഓഫ് ഡോക്ടർ മൊറ്യു 1896 ൽ ഇംഗ്ലീഷ് ഗ്രന്ഥകാരനായ എച്ച്.ജി. വെൽസ് രചിച്ച ഒരു സയൻസ് ഫിക്ഷൻ നോവലാണ്. നോവലിന്റെ ഇതിവൃത്തം, ഒരു കപ്പലപകടത്തിൽപ്പടുകയും സമീപത്തുകൂടി കടന്നുപോയ ബോട്ട് രക്ഷപെടുത്തി ഡോക്ടർ മൊറ്യുവിന്റെ വാസസ്ഥാനമായ ദ്വീപിലുപേക്ഷിച്ചു പോകുകയും ചെയ്യപ്പെട്ട എഡ്വാർഡ് പ്രെൻഡിക് എന്നയാളുടെ സംഭവ വിവരണമാണ്. ഡോക്ടർ മൊറ്യൂവിന്റെ വിചിത്രപരീക്ഷണങ്ങളുടെ വേദിയായിരുന്നു ഒറ്റപ്പെട്ട ഈ ദ്വീപ്. ഇദ്ദേഹം മൃഗങ്ങളിൽ “വിവിസെക്ഷൻ” സങ്കേതമുപയോഗിച്ച് (ലാറ്റിൻ പദമായ “vivus” (alive), “section (cutting)” എന്നിവ ലോപിച്ചുണ്ടായ പദം; പരീക്ഷണങ്ങളുടെ ഭാഗമായി കേന്ദ്ര നാഢീവ്യൂഹമുള്ള മൃഗങ്ങളെ ജീവനോടെ കീറി ആന്തരാവയവങ്ങൾ പരിശോധിക്കുന്നത്) പരീക്ഷണങ്ങൾ നടത്തി മനുഷ്യസമാനമായ മിശ്രജീവികളെ സൃഷ്ടിക്കുന്ന ജോലിയിൽ വ്യാപൃതനായിരുന്നു. ഈ നോവൽ, വേദന, ക്രൂരത, ധാർമ്മിക ഉത്തരവാദിത്തം, മനുഷ്യ വ്യക്തിത്വം, പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ഇടപെടലുകൾ ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് തത്ത്വചിന്തയിലധിഷ്ടിതമായി പ്രതിപാദിക്കുന്നു.[2] “ദി ഐലൻറ് ഓഫ് ഡോക്ടർ മൊറ്യു” ആദ്യകാല സയൻസ് ഫിക്ഷൻ നോവലുകളിൽപ്പെട്ട ഉത്തമകലാസൃഷ്ടിയായി പരിഗണിക്കപ്പെടുന്നു. എച്ച്. ജി. വെൽസിന്റെ ഏറ്റവും അറിയപ്പെടുന്ന കൃതികളിലൊന്നുകൂടിയാണിത്. ഈ നോവലിനെ അവലംബമാക്കി സിനിമയും മറ്റു കലാമാദ്ധ്യമങ്ങളും നിരവധി രൂപമെടുത്തിട്ടുണ്ട്. അവലംബം
|
Portal di Ensiklopedia Dunia