ദി കോളനി (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരമാണ് ദി കോളനി. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 36,328 പേർ വസിക്കുന്നു.[3] 2003ൽ പൂർത്തിയായ ഫൈവ് സ്റ്റാർ അത്‌ലെറ്റിക്ക് കോമ്പ്ലക്സ് ഇവിടെയാണ്. അതേ വർഷം "സ്പോർട്ട്സ് ഇല്ലസ്ട്രേറ്റഡ്" നഗരത്തെ അമ്പതാം വാർഷിക സ്പോർട്ട്സ് ടൗൺ ഓഫ് യുണൈറ്റഡ് സ്റ്റേസ് ആയി തിരഞ്ഞെടുക്കുകയുണ്ടായി. പിസാ ഇന്നിന്റെയും[4] എഡ്‌വേർഡ് ഡോൺ ഡിസ്ട്രിബ്യൂഷൻ സെന്ററിന്റെയും മറ്റു പല ചെറുകിട ബിസിനസുകളുടെയും കോർപ്പറേറ്റ് ആസ്ഥാനങ്ങളും നഗരത്തിലുണ്ട്. ഭൂമിശാസ്ത്രംദി കോളനിയുടെ അക്ഷരേഖാംശങ്ങൾ 33°5′27″N 96°53′5″W / 33.09083°N 96.88472°W (33.090874, -96.884659)[5] എന്നാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 449,000,000 square feet (41.7 കി.m2) ആണ്. ഇതിൽ 391,000,000 square feet (36.3 കി.m2) കരപ്രദേശവും 58,000,000 square feet (5.4 കി.m2) (12.93%) ജലവുമാണ്[6].
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia