എലിസബത്ത് രാജ്ഞിയുടെ ഭരണത്തെക്കുറിച്ചുള്ള ഒരു ചരിത്രപരമായ നെറ്റ്ഫ്ലിക്സ് ടെലിവിഷൻ പരമ്പരയാണ് ദി ക്രൌൺ. വെബ് സീരിസിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പീറ്റർ മോർഗനാണ്. ലെഫ്റ്റ് ബാങ്ക് പിക്ചേഴ്സ്, സോണി പിക്ചേഴ്സ് ടെലിവിഷന് വേണ്ടി നെറ്റ്ഫ്ലിക്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. 2016 നവംബർ 4-നാണ് നെറ്റ്ഫ്ലിക്സിൽ ആദ്യ സീസൺ റിലീസ് ചെയ്തത്. മൂന്നാമതെ സീസൺ 2019-ൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ഭരണകാലവുമായി താരതമ്യേന കൃത്യമായ ചരിത്രവിവരണം മൂലം ക്രൗൺ ടെലിവിഷൻ പരമ്പരയിലെ അഭിനയം, സംവിധാനം, രചന, ഛായാഗ്രഹണം, നിർമ്മാണ മൂല്യങ്ങൾ എന്നിവ പ്രശംസിക്കപ്പെട്ടു.[4]
പശ്ചാത്തലം
ആദ്യ സീസണിൽ എലിസബത്ത് രാജ്ഞിയുടെ ഫിലിപ്പ് രാജകുമാരനുമായുള്ള വിവാഹവും 1955-ലെ സഹോദരിയായ രാജകുമാരി മാർഗരറ്റിന്റെ ഗ്രൂപ്പ് ക്യാപ്റ്റൻ പീറ്റർ ടൗൺസെൻഡുമായുള്ള വിവാഹനിശ്ചയവും ഉൾക്കൊള്ളുന്നു. രണ്ടാമത്തെ സീസൺ 1956 ൽ സൂയസ് പ്രതിസന്ധി മുതൽ 1963-ൽ രാജ്ഞിയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ഹരോൾഡ് മാക്മില്ലന്റെ വിരമിക്കൽ വരെയുള്ള കാലയളവും 1964-ൽ എഡ്വേർഡ് രാജകുമാരന്റെ ജനനം വരെയും ഉൾക്കൊള്ളുന്നു. മൂന്നാം സീസണിൽ 1964 മുതൽ 1976 വരെ ഹാരോൾഡ് വിൽസൺ പ്രധാനമന്ത്രിയായിരുന്ന രണ്ട് കാലഘട്ടങ്ങൾ വരെയുള്ള കാലങ്ങളാകും ഉൾപെടുത്തുക.
പ്രമേയം
1947-ലെ എലിസബത്ത് രണ്ടാമൻ രാജ്ഞിയുടെ വിവാഹം മുതൽ ഇന്നുവരെ ജീവിതമാണ് ദി ക്രൗൺ സീരിസ് അനുധാവനം ചെയ്യുന്നത്.[5] ആദ്യ സീസണിൽ, എലിസബത്ത് രാജ്ഞിയുടെ ഭരണത്തിന് മുമ്പുള്ള ഭാഗങ്ങളും സഹോദരി മാൻസെരെറ്റ് പീറ്റർ ടൌൺസെൻഡിനെ വിവാഹം കഴിക്കരുതെന്ന തീരുമാനത്തിൽ എത്തുന്നതും വിൻസ്റ്റൺ ചർച്ചിൽ പ്രധാനമന്ത്രി സ്ഥാനം രാജിവക്കുന്നതുമാണ് അവതരിപ്പിക്കപ്പെടുന്നത്. രണ്ടാമത്തെ സീസനിണിൽ 1956-ലെ സൂയസ് പ്രതിസന്ധി, രാജ്ഞിയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ഹരോൾഡ് മാക്മില്ലന്റെ വിരമിക്കൽ, 1963-ൽ പ്രൊഫ്യൂമോ അഫയേഴ്സ് രാഷ്ട്രീയ അഴിമതി,തുടർന്ന് 1964-ൽ എഡ്വേർഡ് രാജകുമാരന്റെ ജനനം എന്നിവ ഉൾക്കൊള്ളുന്നു. [6][7][8]
ലിയ വില്യംസ് - വിഡ്സറിന്റെ ഡച്ചസ്, എഡ്വേർഡിൻറെ അമേരിക്കൻ ഭാര്യ [9]
മാത്യു ഗൂോഡ് - ആന്റണി ആംസ്ട്രോങ്-ജോൺസ്
നിർമ്മാണം
നെറ്റ്ഫ്ലിക്സും ലെഫ്റ്റ് ബാങ്ക് പിക്ചേഴ്സും ഇന്നുവരെ നിർമ്മിച്ച ഏറ്റവും ചെലവേറിയ സീരീസാണ്. ആദ്യത്തെ 10 ഭാഗങ്ങളുള്ള സീസണിൽ , കുറഞ്ഞത് 100 മില്യൺ ഡോളർ ചെലവഴിച്ചിരുന്നു. 2014 നവംബറോടെ, എലിസബത്ത് II രാജ്ഞിയെ ഈ പരമ്പരയിൽ അവതരിപ്പിക്കാൻ ക്ലെയർ ഫോയിയുമായി ചർച്ചകൾ നടത്തിയിരുന്നു. 2015 ജൂണിൽ ഫോയിയെ എലിസബത്ത് II രാജ്ഞിയാണെന്ന് സ്ഥിരീകരിച്ചു. ആദ്യ സീസണിന്റെ 25% ഹെർട്ട്‌ഫോർഡ്ഷെയറിലെ ബോറെഹാംവുഡിലെ എൽസ്ട്രീ സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്.